ഉയരക്കൂടുതലുള്ളവര്‍ക്ക് അതിന്റെ പ്രശ്‌നം. ഉയരമില്ലാത്തവര്‍ക്ക് അതിന്റെ പ്രശ്‌നം. എന്നാല്‍ ന്യൂനതകളെ ചവിട്ടുപടിയാക്കുമ്പോഴാണ് ഓരോരുത്തരിലെയും കഴിവിനെയും നന്മയെയും പുറത്തുകൊണ്ടുവരാന്‍ സാധിക്കുക. അത്തരത്തില്‍ ഉയരക്കൂടുതലിന്റെ പേരില്‍ ഏറെ അധിക്ഷേപങ്ങള്‍ക്ക് വിധേയയായ വ്യക്തിയാണ് എക്കാത്തറീന ലിസിന. എന്നാല്‍ തന്റെ ഉയരക്കൂടുതലിനെയും അതിന്റെ പേരില്‍ താന്‍ അനുഭവിച്ച കുറ്റപ്പെടുത്തലുകളെയും കളിയാക്കലുകളെയും അതിജീവിച്ച് ലോകത്തേറ്റവും ഉയരമുള്ള മോഡലായി മാറുകയും റഷ്യന്‍ ബാസ്‌ക്കറ്റ് ബോള്‍ ടീമിനൊപ്പം ഒളിമ്പിക് മെഡല്‍ നേടുകയും ചെയ്ത ഏക്കത്തറീന മറ്റൊരു ചരിത്ര നേട്ടത്തിനരികിലാണ് ഇപ്പോള്‍ എത്തിനില്‍ക്കുന്നത്.
ലോകത്തില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും നീളമുള്ള കാലുകളുടെ ഉടമ എന്ന ഗിന്നസ് റെക്കോര്‍ഡാണ് ഏക്കത്തറീനയെ തേടി എത്തിയിരിക്കുന്നത്. അതിനെയൊക്കെ അതിജീവിച്ച് ലോകത്തേറ്റവും ഉയരമുള്ള മോഡലായി മാറുകയും റഷ്യന്‍ ബാസ്‌കറ്റ് ബോള്‍ ടീമിനൊപ്പം ഒളിമ്പിക് മെഡല്‍ നേടുകയും ചെയ്ത എക്കാത്തറീന മറ്റൊരു ചരിത്ര നേട്ടത്തിനരികിലാണ്. ലോകത്തേറ്റവും നീളമുള്ള കാലുകളുള്ള വനിത എന്ന ഗിന്നസ് റെക്കോഡാണ് അവര്‍ക്ക് സ്വന്തമായിരിക്കുന്നത്. ആറടി ഒമ്പതിഞ്ച് ഉയരമുണ്ട് എക്കാത്തറീനയ്ക്ക്. ലോകത്തേറ്റവും ഉയരമുള്ള പ്രൊഫഷണല്‍ മോഡല്‍ എന്ന ഗിന്നസ് റെക്കോഡിന് പുറമെയാണ്, നീളമുള്ള കാലുകളുടെ റെക്കോഡും അവര്‍ക്ക് കിട്ടുന്നത്. എക്കാത്തറീനയുടെ ഇടത്തേക്കാലിന് 132.8 സെന്റീമീറ്ററും വലതുകാലിന് 132.2 സെന്റീമീറ്ററുമാണ് നീളം.
ഉയരക്കാരുടെ കുടുംബത്തില്‍നിന്നാണ് എക്കാത്തറീനയുടെ വരവ്. അച്ഛന്‍ ആറടി അഞ്ചിഞ്ചുകാരന്‍. അമ്മയ്ക്ക് ആറടി ഒരിഞ്ച് പൊക്കം. സഹോദരന്‍ ആററി ആറിഞ്ച്. എല്ലാവരെക്കാളും തലപ്പൊക്കത്തിലാണ് എക്കാത്തറീനയുടെ നില്‍പ്. 2008-ല്‍ ബെയ്ജിംഗില്‍ നടന്ന ഒളിമ്പിക്സിലാണ് എക്കാത്തറീന ഉള്‍പ്പെട്ട റഷ്യന്‍ ബാസ്‌കറ്റ്ബോള്‍ ടീം വെങ്കലമെഡല്‍ നേടിയത്. ചെറുപ്പത്തില്‍ ഉയരക്കൂടുതലിന്റെ പേരില്‍ ഒട്ടേറെ പരിഹാസങ്ങള്‍ കേട്ടിട്ടുണ്ടെങ്കിലും ഉയരം എന്നും തന്റെ അഭിമാനം ഉയര്‍ത്തിയിട്ടേയുള്ളൂവെന്ന് എക്കാത്തറീന പറയുന്നു. രണ്ട് ഗിന്നസ് റെക്കോഡുകള്‍ സ്വന്തമായതിലും ഈ മോഡല്‍ ആഹ്ലാദവതിയാണ്. എന്നാല്‍ ഉയരക്കൂടുതലിന്റെ പേരില്‍ താന്‍ അനുഭവിച്ചിട്ടുള്ള പ്രയോഗിക ബുദ്ധിമുട്ടുകളും ചെറുതല്ലെന്നാണ് ഏക്കത്തറീന പറയുന്നത്.