ആ​വോ​ലിയിൽ മരത്തിൽ കയറി മധ്യവയസ്കന്‍റെ ആ​ത്മ​ഹ​ത്യാ​ശ്ര​മം; അഗ്നിരക്ഷാസേന എത്തി താഴെ ഇറക്കി

വാ​ഴ​ക്കു​ളം: ആ​വോ​ലി ടൗ​ണി​ൽ മ​ധ്യ​വ​യ​സ്ക​ന്‍റെ ആ​ത്മ​ഹ​ത്യാ ശ്ര​മം. ആ​നി​ക്കാ​ട് പൂ​നാ​ട്ട് അ​ലോ​ഷ്യ​സാ​ണ് ആ​വോ​ലി അ​മ്പ​ല​ത്തി​നു മു​മ്പി​ൽ റോ​ഡ​രി​കി​ലു​ള്ള വാ​ക​മ​ര​ത്തി​ൽ ക​യ​റി ആ​ത്മ​ഹ​ത്യാ​ശ്ര​മം ന​ട​ത്തി​യ​ത്. പ​ഞ്ചാ​യ​ത്തി​നെ​തി​രേ​യും ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മെ​തി​രേ ആ​രോ​പ​ണ​മു​യ​ർ​ത്തി​യാ​ണ് ഇ​യാ​ൾ മ​ര​ത്തി​ൽ ക​യ​റി​യ​ത്. പ​ഞ്ചാ​യ​ത്തം​ഗം ജോ​ജി ജോ​സ് കു​റു​പ്പു മ​ഠ​ത്തി​ൽ ന​ട​ത്തി​യ അ​നു​ന​യി​പ്പി​ക്ക​ലി​നൊ​ടു​വി​ൽ അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​യാ​ളെ മ​ര​ത്തി​ൽ നി​ന്നു താ​ഴെ​യി​റ​ക്കി.

ഇ​ന്നു രാ​വി​ലെ ആ​റു​മ​ണി​യോ​ടെ ഇ​യാ​ൾ മ​ര​ത്തി​ൽ ക​യ​റി ക​ഴു​ത്തി​ൽ ക​യ​റി​ട്ടു മ​ര​ത്തി​ൽ കെ​ട്ടി ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. വാ​ഴ​ക്കു​ളം പോ​ലീ​സും ക​ല്ലൂ​ർ​ക്കാ​ടു​നി​ന്നു അ​ഗ്നി​ര​ക്ഷാ​സേ​ന​യും സ്ഥ​ല​ത്തെ​ത്തി. ക​രി​ങ്ക​ൽ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​മാ​ണ് ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി​ക്കു കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്.

അ​ലോ​ഷ്യ​സ് അ​ന​ധി​കൃ​ത​മാ​യി ക​രി​ങ്ക​ല്ലു പൊ​ട്ടി​ക്കു​ക​യാ​ണെ​ന്ന അ​റി​യി​പ്പ് പ​ഞ്ചാ​യ​ത്തി​ൽ ല​ഭി​ച്ച​തോ​ടെ പ​ഞ്ചാ​യ​ത്തി​ൽ​നി​ന്ന് ക​ല്ല് പൊ​ട്ടി​ക്കു​ന്ന​തി​ന് സ്റ്റേ ​ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഇ​യാ​ൾ ആ​ത്മ​ഹ​ത്യാ​ശ്ര​മം ന​ട​ത്തി​യ​ത്.

Related posts