മൂവാറ്റുപുഴ: തള്ളയാടിനെ നഷ്ടപ്പെട്ട ആട്ടിൻകുട്ടിക്ക് തുണയായി വെച്ചൂർപശു. പ്രസവത്തോടെ തള്ള ആട് ചത്തുപോയ ആട്ടിൻ കുട്ടിയെ തന്റെ കുഞ്ഞിനെ പോലെ സംരക്ഷിക്കുന്ന വെച്ചൂർ പശു കൗതകമാകുന്നു.
മീങ്കുന്നം ആറൂർ കോച്ചേരിൽ ചെറിയാൻ തോമസിന്റെ വെച്ചൂർ ഇനത്തിൽപ്പെട്ട പശുവാണ് തള്ളയാട് ചത്തുപോയ ആട്ടിൻകുട്ടിയെ തന്റെ കുഞ്ഞിനെപോലെ സംരക്ഷിക്കുന്നത്.
ഏഴ് ദിവസം മുന്പാണ് പ്രസവത്തോടെ തള്ളയാടും ഒരു ആട്ടിൻ കുട്ടിയും ചത്തത്.
രക്ഷപ്പെട്ട ആട്ടിൻകുട്ടിയെ പശുവിന്റെ പാലും വീട്ടിലെ മറ്റ് ആടുകളുടെ പാലും കറന്നെടുത്ത് നൽകിയാണ് ചെറിയാൻ തോമസും കുടുംബവും സംരക്ഷിച്ച് പോന്നത്.
ഒരാഴ്ച പിന്നിട്ടതോടെ ആട്ടിൻകുട്ടി തുള്ളിച്ചാടി കളിക്കാൻ തുടങ്ങിയതോടെയാണ് വീട്ടിൽ മൂന്ന് മാസം മുന്പ് പ്രസവിച്ച വെച്ചൂർ പശുവിന്റെ അകിടിൽ നിന്നും പാല് കുടിക്കാനും പശുവിന്റെ കളികൂട്ടുകാരനുമായി മാറിയത്.
വീട്ടിൽ വേറെ ആടുകളുണ്ടെങ്കിലും ആട്ടിൻകുട്ടി പശുവുമായിട്ടാണ് ചങ്ങാത്തം.