മുംബൈ: ഓഗസ്റ്റില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന ബോളിവുഡ് ചിത്രം ഓണ്‍ലൈനില്‍ ചോര്‍ന്നു. ദേശീയ അവാര്‍ഡ് ജേതാവ് അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രം ടോയ്ലറ്റ്- ഏക് പ്രേം കഥയാണ് ഇന്റര്‍നെറ്റില്‍ ചോര്‍ന്നത്. ഓഗസ്റ്റ് 11നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതിനുമുമ്പുതന്നെ ചിത്രം ചോരുകയായിരുന്നു.
ചിത്രത്തിന്റെ കോറിയോഗ്രാഫര്‍ റെമോ ഡിസൂസക്കാണ് ചിത്രം ചോര്‍ന്നത് സംബന്ധിച്ച് വിവരം ലഭിച്ചത്. ഇത് ഡിസൂസ ഉടന്‍തന്നെ നിര്‍മാതാക്കള്‍ക്കു കൈമാറി. നിര്‍മാതാക്കള്‍ പോലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കിയിട്ടുണ്ട്. ശ്രീ നാരായണ്‍ സിംഗാണ് ചിത്രത്തിന്റെ സംവിധായകന്.
ചോര്‍ച്ച വാര്‍ത്തയായതോടെ വ്യാജപതിപ്പുകള്ക്കെതിരായ പോരാട്ടത്തില്‍ പിന്തുണ ആവശ്യപ്പെട്ട് അക്ഷയ് കുമാര്‍ രംഗത്തെത്തി. ട്വിറ്ററിലായിരുന്നു താരത്തിന്റെ പ്രതികരണം.