തൃശൂർ: ജില്ലയിൽ സമ്മതിദാനാവകാശം വിനിയോഗിക്കുന്നവർക്കു സമ്മാനം ഒരുക്കി ജില്ലാ തെരഞ്ഞെടുപ്പു വിഭാഗത്തിലെ സ്വീപ് പ്രവർത്തകർ. 13 നിയോജക മണ്ഡലങ്ങളിലെയും വോട്ടർമാർക്ക്് അതതു പോളിംഗ് ബൂത്തുകൾക്കു മുന്നിൽ സ്ഥാപിച്ച സമ്മാനപ്പെട്ടിയിൽ ബിഎൽഒമാർ നല്കുന്ന വോട്ടേഴ്സ് സ്ലിപ്പ് നിക്ഷേപിക്കാം. വോട്ടെടുപ്പു കഴിഞ്ഞു നറുക്കെടുപ്പ് നടത്തും.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മികച്ച സമ്മാനം നൽകും. ഇതോടൊപ്പം ജില്ലയിലെ 13 കേന്ദ്രങ്ങളിലെയും ഒരു മാതൃകാബൂത്തിൽവീതം വോട്ടർമാർക്കായി സെൽഫി എടുക്കാനുള്ള സൗകര്യവും സ്വീപ് തയാറാക്കിയിട്ടുണ്ട്. ഇവിടെനിന്നു വോട്ടർമാർക്കു സെൽഫിയെടുക്കാം.