തിരുവനന്തപുരം: എസ്ഡിപിഐയും പോപ്പുലർ ഫ്രണ്ടും ഭീകരസംഘടനയെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം. മതപരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന ഭീകരവാദികളാണ് പോപ്പുലർ ഫ്രണ്ട്. സിമിയുടെ നേതാക്കൾതന്നെയാണ് പോപ്പുലർ ഫ്രണ്ടിനെയും നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്തുതലത്തിൽ എസ്ഡിപിഐയുമായി ബന്ധമുണ്ടാക്കിയവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് പുറത്ത് സംഘടനയ്ക്ക് ഒളിത്താവളമുണ്ടെന്നും പള്ളിക്കമ്മിറ്റികൾ ഇവരെ ബോധപൂർവം മാറ്റിനിർത്താൻ ശ്രമിക്കണമെന്നും എളമരം കരീം കൂട്ടിച്ചേർത്തു.