തൊഴിലാളികള് മിന്നല് പണിമുടക്ക് നടത്തുന്നതിനോടു സംഘനയ്ക്ക് യോജിപ്പില്ലെന്ന് എളമരം കരീം പറഞ്ഞു. മിന്നല് സമരം പ്രോല്സാഹിപ്പിക്കേണ്ടതില്ല എന്നതാണ് സംഘടനയുടെ നിലപാട്.
എന്നാല് ട്രേഡ് യൂണിയന് ആവശ്യങ്ങളില് വിട്ടുവീഴ്ച ചെയ്യില്ല. ഐടി മേഖലയില് തൊഴിലാളികള്ക്ക് സംഘടന ഇന്നില്ല.സംഘടന രുപീകരണമെന്ന ആവശ്യവുമായി ഈ മേഖലയിലെ തൊഴിലാളികള് മുന്നോട്ടുവന്നിട്ടില്ല.
ബംഗളുരുവില് ഐടി രംഗത്ത് ട്രേഡ് യൂണിയനുണ്ട്. തൊഴിലാളികള് മുന്നോട്ടുവന്നാല് സംഘടനയ്ക്ക് രൂപം നല്കും. ഐടി അധിഷ്ഠിത വ്യവസായ മേഖലയില് തൊഴിലാളികള്ക്ക് സംഘടനയുണ്ട്. വ്യവസായ സൗഹൃദ അന്തരീക്ഷമുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
സിഐടിയു സംസ്ഥാന സമ്മേളനംനാളെ കോഴിക്കോട്ട് തുടക്കം
കോഴിക്കോട്: സിഐടിയു സംസ്ഥാന സമ്മേളനം 17 മുതല് 19 വരെ കോഴിക്കോട്ട് നടക്കും. സിഐടിയുവില് അഫിലിയേറ്റ് ചെയ്ത 1018 യൂണിറ്റുകളില്നിന്നായി 604 പ്രതിനിധികള് സമ്മേളനത്തില് സംബന്ധിക്കുമെന്ന് സംസ്ഥാന ജനറല് സെക്രട്ടറി എളമരംകരീം എംപിയും സ്വാഗതസംഘം ചെയര്മാന് ടി.പി. രാമകൃഷ്ണന് എംഎല്എയും അറിയിച്ചു.
പതാക ജാഥയും കൊടിമര ജാഥയും ഇന്ന് വൈകീട്ട് അഞ്ചിന് ബീച്ചില് സംഗമിക്കും.ടാഗോര് സെന്റിനറി ഹാളില് 17ന് രാവിലെ പത്തിന് സിഐടിയു ജനറല് സെക്രട്ടറി തപന് സെന് ഉദ്ഘാടനം ചെയ്യും.
സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന് അധ്യക്ഷത വഹിക്കും. 19ന് പുതിയ ഭാരവാഹികളെയും കമ്മിറ്റിയെയും അഖിലേന്ത്യാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും.
അന്ന് വൈകിട്ട് അഞ്ചു മണിക്ക് ബീച്ചില് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് സമ്മേളനം ഉദ്ഘാടനം ചെയ്യും. കേന്ദ്രീകരിച്ചുള്ള പ്രകടനമില്ല. സമ്മേളന പ്രതിനിധികള് ടാഗോര് ഹാളില്നിന്ന് പ്രകടനമായി എത്തും.