
ഇളംകാട്: കുടുംബവഴക്കിനെ തുടർന്ന് വീട്ടമ്മയെ പൂട്ടിയിട്ടതിന് പോലീസ് അറസ്റ്റ് ചെയ്ത ഭർത്താവിനെയും മകനെയും ഇന്ന് കോടതിയിൽ ഹാജരാക്കി.
ഭർത്താവ് വർക്കി, മകൻ ജെറിൻ എന്നിവരാണ് അറസ്റ്റിലായത്. ഇള കാട് കൊടുങ്ങ വയലിൽ ജെസി (65) ആണ് തന്നെ ഭർത്താവ് വീടിനുള്ളിൽ പൂട്ടിയിട്ടുവെന്ന് ഇന്നലെ വൈകിട്ടോടെ പഞ്ചായത്ത് അംഗത്തെ ഫോണിൽ വിവരം അറിയിച്ചത്.
ഇതേ തുടർന്ന് പഞ്ചായത്തംഗം സിന്ധു മുരളി, പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.സജിമോൻ എന്നിവരുടെ നേത്യത്വത്തിൽ ജില്ലാ കളക്ടർ, പോലിസ് എന്നിവരെ വിവരം അറിയിച്ചു.
തുടർന്ന് പോലീസ് എത്തി ഇവരെ മോചിപ്പിച്ചു. പരാതിയുടെ അടിസ്ഥാനത്താനത്തിലാണ് നടപടി. രണ്ട് നിലകളുളള വീട്ടിൽ താഴത്തെ നിലയിലാണ് ജെസി താമസിച്ചിരുന്നത്.
വീടിന്റെ ഗേറ്റ് കന്പി ഉപയോഗിച്ച് വൈദ്യുതി കണക്ഷൻ കൊടുത്തു നിലയിലായിരുന്നു. കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നു പോലീസ് അറിയിച്ചു.