എ​ളം​കു​ള​ത്തെ അ​പ​ക​ട വ​ള​വി​ൽ വീ​ണ്ടും മ​നു​ഷ്യ​ക്കു​രു​തി; മ​രി​ച്ച​ത് തൊ​ടു​പു​ഴ സ്വ​ദേ​ശി; ഗുരുതരമായി പരിക്കേറ്റ സുഹൃത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

 

കൊ​ച്ചി: എ​ളം​കു​ളം വ​ള​വി​ല്‍ ഇ​ന്നു രാ​വി​ലെ​യു​ണ്ടാ​യ ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍ യു​വാ​വ് മ​രി​ച്ചു. തൊ​ടു​പു​ഴ ക​രി​ങ്കു​ന്ന മോ​ട​യ്ക്ക​ല്‍ വീ​ട്ടി​ല്‍ സ​ത്യ​ന്റെ മ​ക​ന്‍ സ​നി​ല്‍ (21) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ 6.10 ഓ​ടെ വൈ​റ്റി​ല​യി​ല്‍​നി​ന്നും ക​ട​വ​ന്ത്ര ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന ട്രാ​ക്കി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വൈ​റ്റി​ല ഭാ​ഗ​ത്തു നി​ന്നും വ​രി​ക​യാ​യി​രു​ന്ന യു​വാ​ക്ക​ള്‍ എ​ളം​കു​ളം വ​ള​വി​ല്‍ ബൈ​ക്ക് വീ​ശി വ​ള​ക്ക​വെ തെ​ന്നി മ​റി​ഞ്ഞ് റോ​ഡ​രി​കി​ലെ ഓ​ട​യു​ടെ സ്ലാ​ബി​ല്‍ ചെ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു.

സ​നി​ല്‍ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു ത​ന്നെ മ​ര​ണ​പ്പെ​ട്ടു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കൂ​ടെ യാ​ത്ര ചെ​യ്തി​രു​ന്ന തൊ​ടു​പു​ഴ സ്വ​ദേ​ശി ത​ന്നെ​യാ​യ സ​ന​ല്‍ സ​ജി (21) എ​ന്ന​യാ​ള്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​ദേ​ഹ​ത്തെ എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​വ​രോ​ടൊ​പ്പം ബൈ​ക്കി​ല്‍ ഒ​രാ​ള്‍ കൂ​ടി​യു​ണ്ടാ​യി​രു​ന്ന​താ​യും പ​റ​യ​പ്പെ​ടു​ന്നു​ണ്ട്. സ​നി​ലി​ന്റെ മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​കൊ​ടു​ക്കും. തൊ​ടു​പു​ഴ സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ള്‍ കം​പ്യൂ​ട്ട​ര്‍ കോ​ഴ്‌​സ് പ​ഠ​ന​ത്തി​നാ​യാ​ണ് കൊ​ച്ചി​യി​ലെ​ത്തി​യ​ത്. ഇ​വി​ടെ താ​മ​സി​ച്ച് പ​ഠി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment