ചവറ: സ്വന്തം ആഗ്രഹം കുട്ടികളിൽ അടിച്ചേൽപ്പിക്കാതെ അവരുടെ ആഗ്രഹത്തിന് പ്രാധാന്യെ കൊടുക്കാനാണ് രക്ഷിതാക്കൾ ശ്രമിക്കേണ്ടതെന്ന് ഇളങ്കോ ഐ പിഎസ് അഭിപ്രായപ്പെട്ടു.ചവറ കോവിൽത്തോട്ടം ലൂർദ്മാതാ ഇംഗ്ലീഷ് മീഡിയം ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച മെറിറ്റ് ഡേ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഒരു ലക്ഷ്യം മുന്നിൽ കണ്ട ് കുട്ടികൾ പഠിച്ചാൽ ജീവിതത്തിൽ ഉന്നതിയിലെത്താം എന്നും ഇളങ്കോ അഭിപ്രായപ്പെട്ടു.
ചടങ്ങിൽ പ്രഥമാധ്യാപിക റെനാവാ മേരി അധ്യക്ഷത വഹിച്ചു.’
വിമല ഹൃദയ സന്ന്യാസ സഭ സുപ്പീരിയർ ജനറൽ മദർ റെക്സിയ മേരി, പിടിഎ പ്രസിഡന്റ് ആർ. ശ്രീകുമാർ, ഗ്രാൻഡ് കേരള ഫെസ്റ്റിവൽ മുൻ എംഡി അനിൽ മുഹമ്മദ്, കോവിൽത്തോട്ടം ഇടവക വികാരി ഫാ. ആബേൽ ലൂഷ്യസ്, ജനപ്രതിനിധികളായ ബിന്ദു സണ്ണി, അനിൽ പുത്തേഴം എന്നിവർ പ്രസംഗിച്ചു.
കഴിഞ്ഞ രണ്ട ് അധ്യയന വർഷങ്ങളിൽ എസ്എസ്എൽസി, പ്ലസ് ടൂ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും എസ്പിസി ചാർജ് ഓഫീസറായ സേവനം അനുഷ്ടിച്ച് വരുന്ന ചവറ സിഐ ബി. ഗോപകുമാർ, സർക്കാരിന്റെ മികച്ച സർക്കാർ ജീവനക്കാർക്കുളള അവാർഡ് നേടിയ യോഹന്നാൻ ആന്റണി,അധ്യാപകർ, അനധ്യാപകർ എന്നിവരെയും അനുമോദിച്ചു. തുടർന്ന് വിദ്യാർഥികളുടെ കലാപരിപാടികളും നടന്നു