എനിക്കൊന്നുമറിയില്ല, കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തില്ല; ഇ​ല​ന്തൂ​ര്‍ ഇ​ര​ട്ട​ന​ര​ബ​ലി​ക്കേ​സിലെ മൂന്നാം പ്രതി ലൈ​ല​ ജാ​മ്യ​ഹ​ര്‍​ജിയുമായി​ ഹൈ​ക്കോ​ട​തിയിൽ


കൊ​ച്ചി: സംസ്ഥാനത്തെ ഞെട്ടിച്ച പ​ത്ത​നം​തി​ട്ട ഇ​ല​ന്തൂ​ര്‍ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കക്കേ​സി​ലെ മൂ​ന്നാം പ്ര​തി ലൈ​ല​യു​ടെ ജാ​മ്യ​ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി വി​ധി ഇന്ന് പ​റ​യും.

നേ​ര​ത്തെ എ​റ​ണാ​കു​ളം ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ലൈ​ല​യു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യിരുന്നു. തു​ട​ര്‍​ന്നാ​ണ് ഇ​വ​ര്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കൊ​ല​പാ​ത​ക​ത്തി​ല്‍ നേ​രി​ട്ട് പ​ങ്കെ​ടു​ത്തി​ല്ലെ​ന്നാ​ണ് ലൈ​ല​യു​ടെ വാ​ദം.

സ​മൂ​ഹ​ത്തെ ഞെ​ട്ടി​ച്ച കൊ​ല​പാ​ത​ക​ങ്ങ​ളാ​ണ് ഇ​ല​ന്തൂ​രി​ലേ​തെ​ന്നും ലൈ​ല​യ്‌​ക്കെ​തി​രെ നി​ര​വ​ധി ശാ​സ്ത്രീ​യ തെ​ളി​വു​ക​ള്‍ ഉ​ണ്ടെ​ന്നും സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

മു​ഹ​മ്മ​ദ് ഷാ​ഫി, ഭ​ഗ​വ​ല്‍ സിം​ഗ് എ​ന്നി​വ​രാ​ണ് യ​ഥാ​ക്ര​മം കേ​സി​ലെ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ള്‍. ഇ​ക്ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലും ജൂ​ണി​ലു​മാ​യി​രു​ന്നു തൃ​ശൂ​രും എ​റ​ണാ​കു​ള​ത്തും താ​മ​സ​മാ​ക്കി​യി​രു​ന്ന റോ​സ്‌​ലി​യേ​യും പ​ദ്മ​യേ​യും ന​ര​ബ​ലി​യു​ടെ പേ​രി​ല്‍ പ്ര​തി​ക​ള്‍ കൊ​ല ചെ​യ്ത​ത്.

Related posts

Leave a Comment