കട്ടപ്പന: ഏലപ്പാറയിൽ കോവിഡ് ബാധ സ്ഥിരീകരിച്ച ഏലപ്പാറ പ്രൈമറി ഹെൽത്ത് സെന്ററിലെ ഡോക്ടർ ഉൾപ്പെയുള്ള നാലുപേരുടെ പരിശോധനാ ഫലം നെഗറ്റീവായതോടെ മേഖലയിലെ കോവിഡ് ഭീതി അയയുന്നു.
മേഖലയിൽ ആദ്യം രോഗം സ്ഥിരീകരിച്ച മൈസൂരുവിൽനിന്നും എത്തിയ മകന്റെയും അമ്മയുടേയും ഡോക്ടറോടൊപ്പം രോഗവ്യാപനം സ്ഥിരീകരിച്ച ഹെൽത്ത് വർക്കറുടേയും ഫലം നെഗറ്റീവായിട്ടുണ്ട്.
ഏലപ്പാറയിലെ വീട്ടിൽ ഡോക്ടറോടൊപ്പം താമസിക്കുന്ന 80 കാരിയായ അമ്മയ്ക്കും 13 കാരനായ മകനും രോഗബാധ ഉണ്ടായിട്ടില്ല. ഡോക്ടറോടൊപ്പം ഇവരേയും തൊടുപുഴ ജില്ലാ ആശുപത്രിയൽ ഐസൊലേഷനിലാക്കിയിരുന്നു.
ഡോക്ടർക്ക് രോഗബാധ സ്ഥിരീകരിച്ചതിനേതുടർന്ന് ഇവുടെ സ്രവങ്ങളും പരിശോധനയ്ക്ക് അയച്ചിരുന്നു. ഈ ഫലങ്ങളാണ് ഇന്നലെ നെഗറ്റീവായി കണ്ടെത്തിയത്. ഇവരോടൊപ്പം പരിശോധനയ്ക്ക് അയച്ച ആറുപേരുടേയും ഫലങ്ങൾ നെഗറ്റീവാണ്.
ഡോക്ടർ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചാണ്് രോഗികളെ പരിശോധിച്ചിരുന്നതും യോഗങ്ങളിൽ പങ്കെടുത്തിരുന്നതും. അതിനാൽ ഡോക്ടറുമായ ബന്ധം പുലർത്തിയിരുന്നവർക്ക് വൈറസ് ബാധ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം.