കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുടെ പിതാവിനെ ചോദ്യം ചെയ്യാന്‍ എന്‍ഐഎ. ഡാല്‍ഹി ഷഹീന്‍ബാഗ് സ്വദേശി ഫക്രൂദിന്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയതായാണ് വിവരം. കൊച്ചി എന്‍ഐഎ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം.
ഷാറൂഖ് അറസ്റ്റിലായതിന് പിന്നാലെ കേരളാ പോലീസിന്റെ പ്രത്യേക അന്വേഷണസംഘം ഡല്‍ഹിലെ വീട്ടിലെത്തി ഫക്രൂദിന്‍ അടക്കമുള്ളവരില്‍നിന്ന് വിവരങ്ങള്‍ തേടിയിരുന്നു. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ പിന്നീട് എന്‍ഐഎയ്ക്ക് കൈമാറി.
കഴിഞ്ഞ ദിവസമാണ് എന്‍ഐഎ കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചത്. ഇതിന് പിന്നാലെയാണ് പ്രതിയുടെ പിതാവിനെ ചോദ്യം ചെയ്യാനുള്ള നീക്കം.