ഷൊർണൂർ: എലത്തൂർ ട്രെയിൻ തീവച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് പ്രതിയെക്കുറിച്ച് വിവരം നല്കിയ ഷൊർണൂരിലെ ഓട്ടോറിക്ഷ ഡ്രൈവറുടെ സുഹൃത്തിനെ അന്വേഷിച്ച് രണ്ടംഗ സംഘം എത്തിയതായി സംശയം. ഇതു സംബന്ധിച്ച് ഇയാൾ പോലീസിൽ പരാതി നൽകി.
തീവയ്പ് കേസിൽ പ്രതിയായ ഷാറൂഖ് സെയ്ഫി ഷൊർണൂരിൽനിന്നു പെട്രോൾ വാങ്ങാൻ പോയ ഓട്ടോറിക്ഷ ഡ്രൈവറും സുഹൃത്തും വിവരങ്ങൾ പോലീസിൽ അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഡ്രൈവറുടെ സുഹൃത്തിന്റെ ബൈക്കിനെ പിന്തുടർന്ന് രാത്രി 11 ഓടെ ഒരു സംഘം എത്തിയതായാണ് സംശയം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.