ഇളയദളപതി വിജയ് നായകനാകുന്ന പുതിയ ചിത്രം സർക്കാരിനെതിരെ രൂക്ഷവിമർശനം. സിഗരറ്റ് വലിക്കുന്ന ഇളയദളപതിയുടെ പോസ്റ്ററിനെ വിമർശിച്ച് മുൻ കേന്ദ്രമന്ത്രിയും പിഎംകെ നേതാവുമായ അൻപുമണി രാംദാസാണ് രംഗത്തു വന്നത്.
അതിനു പിന്നാലെ സോഷ്യൽമീഡിയായിൽ പ്രതിഷേധമറിയിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. അതേസമയം ചിത്രത്തിന്റെ അണിയറപ്രവർത്തകരിൽ നിന്നും വിശദീകരണം തേടമെന്ന് സ്റ്റേറ്റ് ടുബാക്കോ കണ്ട്രോൾ ഓഫീസർ വടിവേലനും അറിയിച്ചു.
സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ കറുത്ത ഷർട്ടും കൂളിങ്ങ് ഗ്ലാസ്സും വച്ച ലുക്കിലാണ് വിജയ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. സണ്‍ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ട്വിറ്ററിലൂടെയാണ് പുറത്ത് വിട്ടത്.
എ.ആർ. മുരുകദോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയിലെ നായിക ഉൾപ്പടെയുള്ള മറ്റ് താരങ്ങൾ ആരോക്കയെന്ന് വ്യക്തമല്ല.