സംഗീത പരിപാടിക്കിടെ വേദിയിൽ വെള്ളവുമായെത്തിയ സുരക്ഷാ ഉദ്യോഗസ്ഥനോട് രോഷാകുലാനായി പെരുമാറി സംഗീത മാന്ത്രികൻ ഇളയരാജ. വേദിയിലുണ്ടായിരുന്ന ഗായകർക്ക് കുടിക്കുവാൻ വെള്ളം കൊണ്ടുവന്നതാണ് ഇളയരാജയ്ക്ക് അതൃപ്തിയുണ്ടാക്കിയത്.
ഇളയരാജയുടെ 75-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ സംഗീത നിശക്കിടെയാണ് സംഭവം നടന്നത്. വെള്ളം നൽകിയതിനു ശേഷം മടങ്ങിയ സുരക്ഷാ ഉദ്യോഗസ്ഥനെ തിരികെ വേദിയിലേക്ക് വിളിപ്പിച്ചതിനു ശേഷമാണ് ആയിരക്കണക്കിനു കാണികളുടെ മുമ്പിൽ വച്ച് അപമാനിച്ചത്.
തന്റെ ജോലിയാണ് താൻ ചെയ്തതെന്ന് സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞുവെങ്കിലും. ഇളയരാജയുടെ കോപമടങ്ങിയില്ല. ഒടുവിൽ ഇളയരാജയുടെ കാലിൽ തൊട്ട് ക്ഷമചോദിച്ച് സുരക്ഷാ ഉദ്യോഗസ്ഥൻ മടങ്ങുകയായിരുന്നു.
എസ്.പി. ബാലസുബ്രഹ്മണ്യം, യേശുദാസ്, മനോ തുടങ്ങി നിരവധി ഗായകർ വേദിയിലുണ്ടായിരുന്നു.