തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കെതിരായ അധ്യാപികയുടെ പീഡന പരാതിയിൽ പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി.
നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ട് നൽകിയത്. പരാതിക്കാരിയുടെ മൊഴിയെടുക്കലും പൂർത്തിയായിരുന്നു.
അതേസമയം നിയമവിരുദ്ധമായി ഒരു തെറ്റും താന്‍ ചെയ്തിട്ടില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംഎല്‍എയുടെ പ്രതികരണം.
പെരുമ്പാവൂരിലെ വോട്ടര്‍മാര്‍ പറയുന്നത് അനുസരിക്കും. ക്രിമിനലുകള്‍ക്ക് ജന്‍ഡര്‍ വ്യത്യാസമില്ലെന്ന കാര്യം മനസിലാക്കി.
അധികാരം തനിക്ക് അവസാന വാക്കൊന്നുമല്ലെന്നും എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു.
വിശ്വസിക്കുന്ന ദൈവം മാത്രമാണ് തനിക്കു തുണയെന്നും തട്ടിപ്പ് വശമില്ലമില്ലെന്നും എംഎല്‍എ വ്യക്തമാക്കി. ഇത്ര വരെ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല.
ഒരു പാട് പേര് ജനിച്ചു മരിച്ച ഈ മണ്ണില്‍ താന്‍ തളരാതെ മരിക്കുവോളം സത്യസന്ധമായി ജീവിക്കുകയും മുന്നേറുകയും ചെയ്യും. സത്യസന്ധമായി സത്യസന്ധര്‍ മാത്രം പ്രതികരിക്കുവെന്നും എംഎല്‍എ കുറിച്ചു
പിന്തുണച്ചവര്ക്കും പിന്തുണ പിന്‍വലിച്ചവര്‍ക്കും സര്‍വ്വോപരി സര്‍വ്വ ശക്തനും നന്ദിയെന്നു പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.