സൗത്ത് കരോളിന: വധശിക്ഷ വിധിക്കപ്പെട്ടു ജയിലിൽ കഴിയുന്നവർക്കു ശിക്ഷ നടപ്പാക്കുന്നതിന് മാരകമായ വിഷമിശ്രതം കുത്തിവയ്ക്കുന്നതിനു പുറമെ ഇലക്ട്രിക് ചെയറോ, ഫയറിംഗ് സ്ക്വാഡ് സംവിധാനമോ ആവശ്യപ്പെടമെന്ന നിയമം സൗത്ത് കരോളിനയിൽ നിലവിൽ വന്നു.
ഇതു സംബന്ധിച്ച നിയമത്തിൽ ഗവർണർ ഒപ്പുവച്ചു. മാരകവിഷത്തിന്റെ ലഭ്യതകുറഞ്ഞതിനാൽ നിർത്തിവച്ച വധശിക്ഷ ഇതോടെ പുനരംരഭിക്കാൻ കഴിയുമെന്നു ഗവർണർ പറഞ്ഞു.
2010ലാണ് സംസ്ഥാനത്ത് അവസാനമായി വധശിക്ഷ നടപ്പാക്കിയത്. ശിക്ഷ നടപ്പാക്കാൻ ഉപയോഗിച്ച വിഷമിശ്രിതം നൽകുന്നതിന് ഫർമസ്യൂട്ടിക്കൽ കന്പനികൾ വിസമ്മതിച്ചതിനെ തുടൻന്ന് വധശിക്ഷ നടപ്പാക്കുന്നത് നിർത്തിവയ്ക്കുകയായിരുന്നു.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്നു പ്രതികൾ വിഷമിശ്രിതം കുത്തിവച്ച് ശിക്ഷനടപ്പാക്കണമെന്നാവശ്യപ്പെട്ടു കോടതിയെ സമീപിച്ചിരുന്നു. എന്നാൽ വിഷമിശ്രിതം ലഭ്യമാകാത്തതിനാൽ ഇവരുടെ ശിക്ഷ നടപ്പാക്കാൻ സാധിച്ചിരുന്നില്ല.
റിപ്പോർട്ട്: പി.പി. ചെറിയാൻ