ഒരു വൃദ്ധയായ സ്ത്രീയും അവരുടെ നായയും തമ്മിലുള്ള മധുരമായ നിമിഷങ്ങൾ പങ്കിടുന്ന ഹൃദയസ്പർശിയായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മടിയിൽ കിടന്ന് ഉറങ്ങുന്ന നായയുടെ രോമങ്ങളിൽ സ്ത്രീ പതുക്കെ തലോടുന്നത് വീഡിയോയിൽ കാണാം. വീഡിയോ നിരവധി ആളുകളുടെ ഹൃദയത്തെ സ്പർശിച്ചു.
ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. വൃദ്ധ നായയെ ലാളിച്ച് നല്ല കുട്ടിയാണെന്ന് പറയുന്നതാണ് വീഡിയോയിലുള്ളത്. അതിനിടയിൽ നായ അവരുടെ മടിയിൽ ഇരുന്നു സ്നേഹം സ്വീകരിക്കുന്നതും കാണാം.
ഒറ്റയ്ക്ക് താമസിക്കുന്നതോ പരിമിതമായ സാമൂഹിക ഇടപെടലുകളുള്ളതോ ആയ പ്രായമായ ആളുകൾക്ക് നായ്ക്കൾ ആവശ്യമായ സഹായങ്ങൾ നൽകുമെന്നത് ഒരു വസ്തുതയാണ്. നായ്ക്കൾക്ക് നിരുപാധികമായ സ്നേഹവും പിന്തുണയും നൽകാൻ കഴിയും. ഇത് ഏകാന്തതയോ ഒറ്റപ്പെടലോ അനുഭവപ്പെടുന്ന ആളുകൾക്ക് ആശ്വാസം നൽകുന്നു.
നായ്ക്കളുമായി ഇടപഴകുന്നത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കാരണം നായ്ക്കൾക്ക് രക്തസമ്മർദ്ദവും ഹൃദയമിടിപ്പും കുറയ്ക്കാൻ കഴിയും. കൂടാതെ മൂഡ് ബൂസ്റ്റിംഗ് ഇഫക്റ്റുകൾ ഉള്ള എൻഡോർഫിനുകൾ പുറത്തുവിടാനും അവർക്ക് കഴിയും.