മൂവാറ്റുപുഴ: ആരെയും ഉപദ്രവിക്കാന്‍ ശക്തിയുള്ള ആളല്ല താന്‍. പൊതുപരിപാടിയില്‍ നൃത്തം ചെയ്തത് നിഷ്കളങ്കത കൊണ്ടാണ്. ഏതെങ്കിലും മൂടുപടത്തിനുള്ളില്‍ ജീവിക്കുന്ന ആളല്ല താനെന്ന് എൽദോസ് കുന്നപ്പിള്ളി
താൻ ഒളിവിലായിരുന്നില്ലെന്നും എല്ലാം കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. നിരപരാധിത്വം കോടതിയിൽ തെളിയിക്കുമെന്നും കെപിസിസിക്ക് വിശദീകരണം നൽകിയെന്നും എംഎൽഎ സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചു.
ജാമ്യം കിട്ടുന്നതിന് മുന്‍പ് സുധാകരന്റെ സെക്രട്ടറിയോട് സംസാരിച്ചു. കെ. സുധാകരനുമായി വ്യാഴാഴ്ച ഫോണില്‍ സംസാരിച്ചു. ആരോപണം ആര്‍ക്കും ഉന്നയിക്കാം. താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല.
പീഡന പരാതിക്ക് പിന്നാലെ ഒളിവിൽപോയ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി ഇന്നു രാവിലെയാണ് മടങ്ങിയെത്തിത്. 10 ദിവസത്തെ ഒളിവിന് ശേഷമാണ് മൂവാറ്റുപുഴ ആരക്കുഴയിലെ വീട്ടിൽ അദ്ദേഹമെത്തിയത്. പീഡനക്കേസിൽ കോടതി മുൻകൂർ ജാമ്യം നൽകിയതിനെ തുടർന്നാണ് അദ്ദേഹം വീട്ടിലെത്തിയത്.
എല്‍ദോസ് കുന്നപ്പിള്ളിക്ക് കോടതി ഉപാധികളോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. അഡി.സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. സംസ്ഥാനം വിട്ടുപോകരുതെന്നും ഫോണും പാസ്പോർട്ടും കോടതിയിൽ സമർപിക്കണമെന്നും കോടതി നിർദേശിച്ചു.
സമൂഹമാധ്യമത്തിൽ പ്രകോപനമുണ്ടാക്കുന്ന പോസ്റ്റുകളിടരുത്. 22ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാനും കോടതി നിർദേശിച്ചു. ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ എൽദോസ് കുന്നപ്പിള്ളി ഒളിവിലാണ്. തന്നെ ബലമായി പിടിച്ചുകൊണ്ടുപോയി കോവളത്തുവച്ച് പീഡിപ്പിച്ചെന്നാണ് പേട്ട സ്വദേശിയായ യുവതി പരാതി നൽകിയത്.