വീ​ട്ടി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ച​ത് ര​ണ്ടു​ത​വ​ണ; പിന്നീട് കൊ​ക്ക​യി​ലേ​ക്ക് ത​ള്ളി​യി​ട്ട് കൊ​ല്ലാ​ൻ ശ്ര​മി​ച്ചു; എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി​ക്കെ​തി​രേ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച് പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ല്‍​എ​യ്ക്കെ​തി​രെ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു . നെ​യ്യാ​റ്റി​ന്‍​ക​ര കോ​ട​തി​യി​ലാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്.

വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചെ​ന്ന് കാ​ട്ടി​യാ​ണ് കോ​വ​ളം പോ​ലീ​സി​ല്‍ യു​വ​തി പ​രാ​തി ന​ല്‍​കി​യ​ത്. ബ​ലാ​ത്സം​ഗം, വ​ധ​ശ്ര​മം അ​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ളാ​ണ് എ​ല്‍​ദോ​സി​നെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. എ​ല്‍​ദോ​സി​നെ കൂ​ടാ​തെ ര​ണ്ട് സു​ഹൃ​ത്തു​ക്ക​ളും കേ​സി​ല്‍ പ്ര​തി​ക​ളാ​ണ്.

പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി​യെ എം​എ​ല്‍​എ ഒ​ന്നി​ലേ​റെ ത​വ​ണ പീ​ഡി​പ്പി​ച്ചെ​ന്ന് കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്നു.​അ​ടി​മ​ല​ത്തു​റ​യി​ലെ റി​സോ​ര്‍​ട്ടി​ല്‍ വെ​ച്ചാ​ണ് ആ​ദ്യം പീ​ഡ​നം ന​ട​ന്ന​ത്. 2022 ജൂ​ലൈ നാ​ലി​നാ​യി​രു​ന്നു ആ​ദ്യ സം​ഭ​വം.

പി​ന്നീ​ട് തൃ​ക്കാ​ക്ക​ര​യി​ലെ വീ​ട്ടി​ലും കു​ന്ന​ത്തു​നാ​ട്ടി​ലെ വീ​ട്ടി​ലും വ​ച്ച് പീ​ഡ​നം ന​ട​ന്നു. കോ​വ​ളം ഗ​സ്റ്റ് ഹൗ​സി​ല്‍​നി​ന്ന് മ​ട​ങ്ങു​ന്ന വ​ഴി കൊ​ക്ക​യി​ലേ​ക്ക് ത​ള്ളി​യി​ട്ട് കൊ​ല്ലാ​ന്‍ ശ്ര​മി​ച്ചെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ എം​എ​ല്‍​എ​ക്കെ​തി​രേ വ​ധ​ശ്ര​മ​വും ചു​മ​ത്തി​യി​ട്ടു​ണ്ട്.

Related posts

Leave a Comment