മൂവാറ്റുപുഴ: കോവിഡ് വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തിൽ പുറത്തിറങ്ങാതെ തന്റെ കൃഷികൾ പരിപാലിക്കുകയാണ് എൽദോസ് കുന്നപ്പിള്ളി എംഎൽഎ.
ഒഴിവ് സമയങ്ങളിൽ മടികൂടാതെ കൃഷിക്കായി സമയം കണ്ടെത്താറു ള്ള ഇദ്ദേഹത്തിനു നിരോധനാജ്ഞ ഒരർഥത്തിൽ അനുഗ്രഹമാ യി.
മൂവാറ്റുപുഴ പണ്ടപ്പിള്ളിയിലെ വീട്ടിൽ സ്വന്തമായി പരിപാലിച്ചുപോരുന്ന ജാതിത്തോട്ടത്തിൽ എംഎൽഎയും ഭാര്യ മറിയാമ്മയും പണിക്ക് ഇറങ്ങിയപ്പോൾ മക്കളായ സാറയും സെബാസ്റ്റ്യനും സാമുവേലും മടിക്കാതെ കൂടെയിറങ്ങി.