39 കു​ടും​ബ​ങ്ങ​ൾ​ക്കു​കൂ​ടി പ​ട്ട​യ​വുംകൈ​വ​ശ​രേ​ഖ​യും; മൂന്ന് വർഷംകൊണ്ട് 180 പട്ടം വിതരണം ചെയ്യാൻ കഴിഞ്ഞെന്ന് എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി


പെ​രു​മ്പാ​വൂ​ർ: പ​ട്ട​യ​മി​ല്ലാ​ത്ത് 39 കു​ടും​ബ​ങ്ങ​ൾ​ക്ക് കൂ​ടി പ​ട്ട​യ​വും കൈ​വ​ശ​രേ​ഖ​യും ന​ൽ​കു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണെ​ന്ന് എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ൽ​എ.

താ​ലൂ​ക്ക് ഭൂ​മി പ​തി​വ് ക​മ്മി​റ്റി ചേ​ർ​ന്ന് അ​പേ​ക്ഷ​ക​ൾ എ​ല്ലാം പാ​സാ​ക്കി. 35 പ​ട്ട​യ​ങ്ങ​ളു​ടെ​യും നാ​ല് കൈ​വ​ശ​രേ​ഖ​ക​ളും ഉ​ൾ​പ്പെ​ടെ​യാ​ണ് ന​ൽ​കു​ന്ന​ത്.

മ​റ്റു ന​ട​പ​ടി ക്ര​മ​ങ്ങ​ൾ​കൂ​ടി പൂ​ർ​ത്തീ​ക​രി​ച്ചു പ​ട്ട​യ​വും കൈ​വ​ശ രേ​ഖ​യും ന​ൽ​കും. താ​ലൂ​ക്ക് സ​മ്മേ​ള​ന ഹാ​ളി​ൽ ന​ട​ന്ന പ​ട്ട​യ മേ​ള​യി​ൽ ആ​റ് കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ട്ട​യം വി​ത​ര​ണം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു എം​എ​ൽ​എ.

ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​കൊ​ണ്ട് കു​ന്ന​ത്തു​നാ​ട് താ​ലൂ​ക്ക് പ​രി​ധി​യി​ൽ 180 പ​ട്ട​യ​ങ്ങ​ളും കൈ​വ​ശ രേ​ഖ​ക​ളും ന​ൽ​കി​യ​താ​യി എം​എ​ൽ​എ അ​റി​യി​ച്ചു.

ഫാ​ർ​മിം​ഗ് കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ കെ.​കെ. അ​ഷ്‌​റ​ഫ്, ത​ഹ​സി​ൽ​ദാ​ർ വി​നോ​ദ് രാ​ജ്, ഭൂ​രേ​ഖ ത​ഹ​ൽ​സി​ദാ​ർ എം.​സി. ജ്യോ​തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment