ന്യൂഡൽഹി: ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി എന്റർപ്രൈസസ് വൈദ്യുത ബസ് നിർമാണത്തിനു പദ്ധതിയിട്ടതായി റിപ്പോർട്ട്. കന്പനിയോടടുത്ത വൃത്തങ്ങളാണ് ഇക്കാര്യം പുറത്ത് വിട്ടത്.
ഗുജറാത്തിലെ മുന്ദ്രയിൽ കന്പനി ഇതിനുള്ള നിർമാണ പ്ലാന്റും സ്പെഷൽ ഇക്കണോമിക് സോണും തുടങ്ങാനാണ് കന്പനിയുടെ പദ്ധതിയെന്നും തായ്വാനിലുള്ള വൈദ്യുത ബസ് നിർമാണക്കന്പനിയുമായി അദാനി ഗ്രൂപ്പ് ധാരണയിലെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.
ടാറ്റ മോട്ടേഴ്സ്, അശോക് ലെയ്ലാൻഡ്, ജെബിഎം ഗ്രൂപ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ കന്പനികൾക്ക് ഇന്ത്യയിൽ വൈദ്യതി ബസ് നിർമാണ പദ്ധതികളുണ്ട്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗോൾഡ് സ്റ്റോണ്‍ ഇൻഫ്രാടെക് കന്പനിയും ചൈനീസ് കന്പനിയായ ബിവൈഡിയും തമ്മിൽ ഇന്ത്യയിൽ ഇലക്ട്രിക് ബസ് നിർമാണത്തിനു കൈകോർക്കാൻ അടുത്തിടെ ധാരണയായിരുന്നു.