കണ്ണൂര്‍: കെ. സുധാകരന് ഇടപെട്ടതിനെത്തുടര്‍ന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി മത്സരരംഗത്ത് നിന്നു പിന്മാറി.
കണ്ണൂര്‍ കോര്‍പറേഷനിലെ തായത്തെരു ഡിവിഷനിലായിരുന്നു ജില്ലാ ജനറല്‍ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയേറ്റംഗവുമായ പുനത്തില്‍ ബാഷിദ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനിരുന്നത്.
വ്യാപാരി വ്യവസായി ഏകോപന സമിതി മത്സരരംഗത്തുണ്ടായിരുന്നതിനാല്‍ കോണ്‍ഗ്രസ് അവസാന നിമിഷം വരെ ഇവിടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരുന്നില്ല.
ഇതിനിടെ ബാഷിദിനെ മത്സരരംഗത്തുനിന്നു പിന്‍വലിക്കാന്‍ കെ. സുധാകരന് എംപി സംസ്ഥാന പ്രസിഡന്റ് നസറുദ്ദീന്‍ കത്ത് അയക്കുകയും ചെയ്തു.
വ്യാപാരികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യുഡിഎഫ് ഒപ്പമുണ്ടാകുമെന്നും അതിനാല്‍ ബാഷിദിനെ പിന്‍വലിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിയോട് ബാഷിദിനെ പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാനാര്‍ഥിയെ പിന്‍വലിച്ചതോടെ സുരേഷ് ബാബു എളയാവൂരിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.