തിരുവനന്തപുരം: കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം വാചകമടിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദരിദ്രർക്ക് മാസം 12,000 രൂപ വ രുമാനം ഉറപ്പാക്കുന്ന പദ്ധതി സാമ്പത്തിക വിദഗ്ധരുമായി കൂടിയാലോചന നടത്തി രൂപപ്പെടുത്തിയതാണ്. തൊഴിലുറപ്പ് പദ്ധതിപോലെ തന്നെ ഇതും അധികാരത്തിലെത്തിയാൽ കോൺഗ്രസ് സർക്കാർ ഫലപ്രദമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മോദി സർക്കാരിന്റെ വാഗ്ദാനങ്ങൾ തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമായിരുന്നെന്ന് ഇതിനകം തെളിഞ്ഞതായി ചെന്നിത്തല ആരോപിച്ചു. വിദേശത്തുനിന്നും കള്ളപ്പണം പിടിച്ചെടുത്ത് ഓരോ ഇന്ത്യക്കാരുടെയും അക്കൗണ്ടിൽ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്നായിരുന്നു മോദിയുടെ 2014 ലെ വാഗ്ദാനം.
എന്നാൽ ഇതുവരെ ആരുടേയും അക്കൗണ്ടിൽ പണം എത്തിയില്ല. കള്ളപ്പണം കണ്ടെത്താനോ പദ്ധതി തുടങ്ങാൻപോലുമോ കഴിഞ്ഞില്ല. ദാരിദ്ര്യത്തിൽനിന്നും കരകയറാനുള്ള സമഗ്രപദ്ധതിയാണ് കോൺഗ്രസ് അവതരിപ്പിച്ചതെന്നും ചെന്നിത്തല പറഞ്ഞു.