തിരുവനന്തപുരം: തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലെ നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്. ഇതുവരെ 97,720 നാമനിർദേശ പത്രികകളാണ് ലഭിച്ചത്.
ജില്ലാ പഞ്ചായത്തുകളിലേക്ക് 1,086 പത്രികകളും ബ്ലോക്ക് പഞ്ചായത്തിലേക്ക് 6,493 പത്രികകളും ഗ്രാമപഞ്ചായത്തുകളിലേക്ക് 75,702 പത്രികകളും ലഭിച്ചു.
ആറ് കോർപ്പറേഷനുകളിലേക്ക് 2,413 പത്രികകൾ ലഭിച്ചു. മുൻസിപ്പാലിറ്റികളിലേക്ക് 9,865 പത്രികകൾ ലഭിച്ചു. ഏറ്റവും കൂടുതൽ പേർ മത്സരിക്കുന്നത് മലപ്പുറം ജില്ലയിലാണ്.
13,229 നാമനിർദേശ പത്രികകൾ ഇവിടെ ലഭിച്ചു. 2,270 പത്രികകൾ ലഭിച്ച ഇടുക്കി ജില്ലയിലാണ് ഏറ്റവും കുറവ്.നാമനിർദേശ പത്രികകളുടെ സൂക്ഷമപരിശോധന വെള്ളിയാഴ്ച നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 23നാണ്.