ഗാന്ധിനഗർ: ആർപ്പുക്കര പഞ്ചായത്തിൽ എൽഡിഎഫ് യുഡിഎഫ് മുന്നണികൾക്ക് ഓരോ വാർഡിൽ സ്ഥാനാർഥി ആരെന്ന് നിശ്ചയിക്കുവാൻ കഴിഞ്ഞിട്ടില്ല. ഇതിനാൽ പ്രചാരണം നടത്താൻ കഴിയാതെ സ്ഥാനാർഥികൾ.
പഞ്ചായത്തിൽ 16 വാർഡുകളാണുളളത്. യുഡിഎഫിന് പത്താം വാർഡിലും എൽഡിഎഫിന് എട്ടാം വാർഡിലുമാണ് സ്ഥാനാർഥി ആരെന്നു തീരുമാനിക്കാൻ വൈകുന്നത്. 10-ാം വാർഡിൽ കോണ്‍ഗ്രസിന്റെ രണ്ടു സ്ഥാനാർഥികളാണ്.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഗസ്റ്റിൻ ജോസഫും, സെക്രട്ടറി സോബിൻ തെക്കേടവും. ഇരുവരും ഐ ഗ്രൂപ്പ് പ്രതിനിധികൾ. 26 പേർ പങ്കെടുത്ത സ്ഥാനാർഥി നിർണയ യോഗത്തിൽ 20 പേർ സോബിനേയും, ആറു പേർ അഗസ്റ്റിൻ ജോസഫിനേയും പിന്തുണച്ചു.
എന്നാൽ ഇത് അംഗീകരിക്കാൻ വാർഡുകാരനായ അഗസ്റ്റിൻ സമ്മതിക്കാത മിനിട്സ് ബുക്ക് കീറികളഞ്ഞു. തുടർന്ന് ഇരുപക്ഷത്തേയും നേതാക്കൾ ഐ ഗ്രൂപ്പ് കാരാനായ കെപിസിസി ഭാരവാഹിയെ സമീപിച്ചിരിക്കുകയാണ്.
ചോദിച്ചു; തന്നില്ലെങ്കിൽ
സോബിൻ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി ആയിരിക്കെ, സർക്കാരിനെതിരെയുള്ള വിവിധ സമരങ്ങളിൽ നേതൃത്വം നൽകിയിട്ടുള്ള ആളാണെന്നും നല്ല സംഘാടകനായതിൽ ഇദ്ദേഹത്തിന് സീറ്റ് നൽകണമെന്നാണ് സോബിൻ പക്ഷം അവകാശപ്പെടുന്നത്.
എന്നാൽ വാർഡുകാരനായ അഗസ്റ്റിന് സീറ്റ് നൽകണമെന്ന് അദ്ദേഹത്തിന്റെ പക്ഷക്കാരു ഉറച്ചു നിൽക്കുന്നു. സോബിന്‍ സീറ്റ് ലഭിച്ചില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കുവാൻ തയ്യാറാകുകയാണ്. എൽഡിഎഫിൽ സിപിഎമ്മിനാണ് എട്ടാം വാർഡ്.
വനിതാ വാർഡായ ഇവിടെ കോണ്‍ഗ്രസിന്റെ സ്ഥാനാർഥിക്കെതിരെ ശക്തമായ മത്സരം നടത്തുന്നതിന് പറ്റിയ സ്ഥാനാർഥികളാണ് പാർട്ടി അന്വേഷിക്കുന്നത്.
ജനപ്രീതിയുള്ള പലരേയും സമീപിച്ചെങ്കിലും തെരെഞ്ഞെടുപ്പിൽ മത്സരിക്കുവാൻ താല്പര്യം പ്രകടിപ്പിച്ചില്ല. തുടർന്ന് രണ്ട് പേർ നോമിനേഷൻ നൽകിയിട്ടുണ്ടെങ്കിലും ഇവരിൽ ആരെന്നു ഇന്നു തീരുമാനിക്കും.
അതിന് ശേഷം വൈകുന്നേരം അഞ്ചിനു നടക്കുന്ന പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ മുഴുവൻ സ്ഥാനാർഥികളേയും പ്രഖ്യാപിക്കും.
ഒന്നല്ല.. കൊല്ലാട് എൽഡിഎഫിന് രണ്ട് സ്ഥാനാർഥികൾ!
ചിങ്ങവനം: പള്ളം ബ്ലോക്ക് പഞ്ചായത്ത് കൊല്ലാട് വാർഡിൽ എൽഡിഎഫിന് രണ്ട് സ്ഥാനാർത്ഥികൾ, രണ്ട് പേരും പ്രചരണവും ആരംഭിച്ചു.
എൽഡിഎഫ് ഭരിക്കുന്ന കൊല്ലാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സിപിഎമ്മിലെ സി.വി ചാക്കോയും, ബോർഡംഗം ഘടക കക്ഷിയായ ജനതാദൾ എസിലെ പി.ജി സുഗുണനുമാണ് നേർക്ക്നേർ പോരാട്ടവുമായി് രംഗത്തെത്തിയത്.
ഇതോടെ പനച്ചിക്കാട്ട് പഞ്ചായത്തിലെ കൊല്ലാട്ട് എൽഡിഎഫിൽ കല്ലുകടിയായി. സീറ്റ് വിഭജന സമയത്ത് കൊല്ലാട് വാർഡ് ഘടക കക്ഷിയായ ജനതാദളിന് കൊടുക്കുകയും ഇതനുസരിച്ച് പി.ജി സുഗുണൻ സ്ഥാനാർത്ഥിയായി രംഗത്തെത്തുകയും ചെയ്തിരു്ന്നു.
തുടർന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായി സുഗുണൻ് പ്രചരണവുമാരംഭിച്ചു. പിന്നീടാണ് സി.വി ചാക്കോ സ്ഥാനാർഥിയായി രംഗത്തെത്തുന്നത്.
23ന് പത്രിക പിൻവലിക്കാൻ ഇരു കൂട്ടരും തയാറാകാത്ത നിലയിലാണിപ്പോൾ. ഇതിനിടയിൽ നീക്കു പോക്കിനായി ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും തങ്ങൾക്കനുവദിച്ച സീറ്റ് വിട്ടു കൊടുക്കാൻ തയാറാകാത്ത നിലപാടിലാണ് ജനതാദൾ.