ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ സമ്മതിദായകരെ തിരിച്ചറിയുന്നതിന് 12 വിധത്തിലുള്ള തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം .
വോട്ടർ തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, കേന്ദ്രസംസ്ഥാനപൊതുമേഖല സ്ഥാപനങ്ങൾ, പൊതുമേഖല കന്പനികൾ എന്നിവ ജീവനക്കാർക്ക് അനുവദിക്കുന്ന സർവീസ് തിരിച്ചറിയൽ രേഖ, ബാങ്ക് പോസ്റ്റ് ഓഫീസ് എന്നിവ അനുവദിക്കുന്ന ഫോട്ടോ പതിച്ച പാസ്ബുക്ക്, പാൻ കാർഡ്, കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ വിവിധ പദ്ധതികളുടെ ഭാഗമായി അനുവദിച്ചിട്ടുള്ള സ്മാർട്ട് കാർഡ്, തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ്, കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായി അനുവദിച്ച ആരോഗ്യ ഇൻഷ്വറൻസ് സ്മാർട്ട്കാർഡ്, ഫോട്ടോ പതിച്ച പെൻഷൻ കാർഡ്, എംപി, എംഎൽഎ , എംഎൽസി എന്നിവർക്ക് അനുവദിച്ചിട്ടുള്ള ഒൗദ്യോഗിക തിരിച്ചറിയൽ രേഖ, ആധാർ കാർഡ് എന്നീ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വോട്ട് ചെയ്യാം.
ഫോട്ടോ പതിച്ച വോട്ടർ സ്ലിപ് സമ്മതിദാന കേന്ദ്രങ്ങളിൽ വോട്ടറെ തിരിച്ചറിയുന്നതിനുള്ള ഒൗദ്യോഗിക രേഖയല്ല. വോട്ടർ സ്ലിപ് സമ്മതിദായകന് മാർഗ നിർദേശം നൽകുന്നതിന് വേണ്ടിയാണ് വിതരണം ചെയ്യുന്നത്.