തൊടുപുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ മന്ത്രി എം.എം. മണി ഉടുമ്പൻചോലയിൽ വീണ്ടും മത്സരിക്കും. സിപിഎം ജില്ലാ സെക്രട്ടറിയേറ്റാണ് ഇതു സംബന്ധിച്ച ശിപാർശ നൽകിയത്.
സ്ഥാനാർഥി പ്രഖ്യാപനം ഔദ്യോഗികമായി നടന്നില്ലെങ്കിലും മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് മന്ത്രി മണി തുടക്കം കുറിച്ചിട്ടുണ്ട്.
ഇത്തവണ മത്സരിക്കാനില്ലെന്ന് ഇ.പി. ജയരാജൻ
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മന്ത്രി ഇ.പി. ജയരാജൻ. ഇത്തവണ മത്സരിക്കാൻ താത്പര്യമില്ലെന്ന് ജയരാജൻ കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറിയേറ്റിനെ അറിയിച്ചു.
അതേസമയം, പി. ജയരാജന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച കാര്യത്തിൽ തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിടാനും ജില്ലാ സെക്രട്ടറിയേറ്റിൽ തീരുമാനമായി.