നാദാപുരം: എടച്ചേരി തലയിലെ ആക്രികടയിൽ നിന്നും 84 പേരുടെ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് നാട്ടുകാർ കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകുന്നേരം തലയിലെ ആക്രിക്കടയിൽ നിന്നും നാട്ടുകാർക്കാണ് കാർഡുകൾ ലഭിച്ചത് .
കുറ്റ്യാടി നിയോജക മണ്ഡലത്തിലെ മുതുവടത്തൂർ സ്കൂൾ 54 ബൂത്ത് ബി എൽ ഒ യുടെ കൃത്യവിലോപത്തിന്റെ ഭാഗമായണ് ഐ ഡി കാർഡുകൾ ലഭിക്കാൻ കാരണമെന്നാണ് പ്രഥമിക നിഗമണം.
തട്ടിപ്പുകൾക്ക് ഐ ഡി കാർഡുകൾ ഉപയോഗിക്കാൻ സാധ്യത ഉണ്ടെന്ന അറിവുള്ളവർ തന്നെ അശ്രദ്ധമായി കൈകാര്യം ചെയ്തത് പ്രശ്നത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുകയാണ്. കാർഡുകൾ എടച്ചേരി പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചിരിക്കുകയാണ് നാട്ടുകാർ .കസ്റ്റഡിയിൽ എടുത്ത കാർഡുകൾ വടകര താഹസിൽ ദാർക്ക് കൈമാറും.
താഹസിൽദാറുടെ നിർദ്ദേശാനുസരണം തുടർ നടപടികൾ സ്വീകരിക്കുമെന്നും ആക്രിടയിൽ നിന്നും ലഭിച്ച ഐ ഡി കാർഡുകൾ ദുരുപയോഗ സാധ്യതയുണ്ടായിരുന്നു വെന്നും എടച്ചേരി എസ് ഐ യൂസഫ് നടുത്തറേമ്മൽ പറഞ്ഞു.