ചെന്നൈ: തമിഴ്നാട്ടിൽ എഐഎഡിഎംകെ-ബിജെപി സീറ്റ് ധാരണയായി. പുതുച്ചേരി ഉൾപ്പെടെയുള്ള 40 സീറ്റുകളിൽ 20 സീറ്റുകളിൽ അണ്ണാഡിഎംകെ മത്സരിക്കും. അഞ്ചിടത്ത് ബിജെപി ജനവിധി തേടും. ചെന്നൈയിൽ നടന്ന ചർച്ചയ്ക്കൊടുവിലാണ് സീറ്റ് ധാരണയായത്.
സേലം, നാമക്കൽ, കൃഷ്ണഗിരി, ഈറോഡ്, പൊള്ളാച്ചി, തേനി, കാരൂർ, തിരുപ്പൂർ, തിരുവില്ലാമല, ചിദംബരം, പെരന്പാളൂർ, അരണി, മധുര, നീലഗിരി, തിരുനെൽവേലി, നാഗപട്ടണം, മയിലാടു തുറൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെന്നൈ സൗത്ത് തുടങ്ങി 20 സീറ്റുകളിൽ അണ്ണാഡിഎംകെ ജനവിധി തേടും. കന്യാകുമാരി, ശിവഗംഗ, കോയന്പത്തൂർ, തൂത്തുക്കുടി, രാമനാഥപുരം മണ്ഡലങ്ങളിൽ ബിജെപി മത്സരിക്കും.
പിഎംകെ ധർമപുരി, വില്ലുപുരം, ആരക്കോണം, കൂടല്ലൂർ, ചെന്നൈ സെൻട്രൽ, ദിണ്ടിഗൽ, ശ്രീപെരുന്പത്തൂർ എന്നിവിടങ്ങളിൽ ജനവിധി തേടും. ഡിഎംഡികെ വിരുതുനഗർ, കല്ലാകുറിച്ചി, തിരുച്ചിറപ്പള്ളി, ചെന്നൈ നോർത്ത് എന്നീ മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കും.
അണ്ണാഡിഎംകെയ്ക്കു പുറമേ പിഎംകെയും ഡിഎംഡികെയും എൻഡിഎയുടെ ഭാഗമാണ്.