ആലുവ: ആലുവ നഗരസഭയിലെ ആകെയുള്ള 26 വാർഡുകളിൽ 10 എണ്ണത്തിൽ ബിജെപിയ്ക്ക് സ്ഥാനാർഥികൾ ഇല്ലാതായതോടെ ഏത് മുന്നണിക്ക് വോട്ട് മറിയുമെന്ന ആകാംക്ഷ. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച സ്ഥാനാർഥികളടങ്ങുന്ന വാർഡുകളും ഇതിലുണ്ട്.
8, 12, 17, 19, 20,22,23,24, 25, 26 വാർഡുകളിലാണ് എൻഡി എ മുന്നണിക്കു സ്ഥാനാർഥികൾ ഇല്ലാതായത്. ബിജെപി ഇല്ലാതായതോടെ ഇരു മുന്നണികൾ നേരിട്ട് ഏറ്റുമുട്ടുന്ന വാർഡുകളായി ഇവ മാറി. ചില വാർഡുകളിൽ കോൺഗ്രസ്, സിപിഎം റിബലുകളുമുണ്ട്.
ദേശീയ പാർട്ടിയായ ബിജെപിക്ക് ആലുവയിലൂടെ കടന്നുപോകുന്ന ദേശീയപാതാ മേഖലയിലാണ് സ്ഥാനാർഥി ദാരിദ്രമെന്നതും പ്രർത്തകർക്കിടയിൽ ചർച്ചയായിട്ടുണ്ട്.
ആദ്യം 20 സ്ഥാനാർഥികളുടെ പേര് പ്രഖ്യാപിക്കുകയും ഒരു വാർഡിൽ കൂടി മത്സരിക്കുമെന്നും അവകാശപ്പെട്ട എൻഡിഎ മുന്നണിയിൽ നാലുപേർ കൊഴിഞ്ഞുപോയി. ഇന്നലെ പത്രിക സമർപ്പണം അവസാനിച്ചപ്പോൾ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ16 വാർഡുകളിൽ മാത്രമാണ് സ്ഥാനാർഥികൾ എത്തിയത്.
ഇതിൽ രണ്ട് വാർഡുകളിൽ മത്സരിക്കുന്നത് ബിഡിജെഎസ് ആണ്. പത്ത് വാർഡുകളിൽ സ്ഥാനാർത്ഥികളെ നിർത്താൻ കഴിയാത്ത മുന്നണിയിലും സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട തർക്കത്തിൽ നാല് ബൂത്ത് പ്രസിഡന്റുമാർ രാജിവെച്ചതാണ് ബിജെപിയ്ക്ക് വിനയായത്.
പ്രചരണ രംഗത്തെ എങ്ങിനെ ബാധിക്കുമെന്ന് കണ്ടറിയണം.കോൺഗ്രസിലെ നഗരസഭ ചെയർമാൻ സ്ഥാനാർത്ഥി എം.ഒ. ജോൺ മത്സരിക്കുന്ന 20 -ാം വാർഡിലാണ് എൻഡിഎ ചെയർമാൻ സ്ഥാനാർഥിയായി പ്രഖ്യാപിച്ച സിറ്റിംഗ് കൗൺസിലർ എ.സി. സന്തോഷ് കുമാറും മത്സരിക്കുന്നത്.
മറ്റ് സ്ഥാനാർഥികൾ: 1 ഇല്ല്യാസ് അലി, 2 എ.വി.എസ്. ആർദത്ത്, 3 കെ.എം. അനിൽ കുമാർ, 4 എൻ. ശ്രീകാന്ത്, 5 ഉമാ ലൈജി, 6 പ്രസി ബേബി രാജ്, 7 ദീപ നായർ, 9 പി.ആർ. ഷിബു, 10 ശ്രീലത രാധാകൃഷ്ണൻ, 11 പ്രീത രവീന്ദ്രൻ, 13 എം.കെ. സതീഷ്, 14 പി. പ്രദീഷ്, 15 രമ്യ, 16 ജോയ് വർഗീസ്, 21 ഇന്ദിരാ ദേവി.