കോഴിക്കോട് : തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന മുഴുവന്‍ ക്രമക്കേടുകളെ കുറിച്ചും അന്വേഷിക്കാന്‍ കോണ്‍ഗ്രസിന്റെ പ്രത്യേക സമിതി. കെ.സി.ജോസഫ് കണ്‍വീനറായുള്ള സമിതിയില്‍ എംഎല്‍എമാരായ സണ്ണിജോസഫ്, ഐ.സി.ബാലകൃഷ്ണന് എന്നിവരും കെപിസിസി ഭാരവാഹികളായ കെ.പി.കുഞ്ഞിക്കണ്ണന്, വി.എ.നാരായണന്, ഉമാബാലകൃഷ്ണന്, സജി ജേക്കബ്, എന്‍. സുബ്രഹ്മണ്യന്, കെ.പി.അനില്‍കുമാര്‍, പി.എം.സുരേഷ്ബാബു എന്നിവരും ഉണ്ടാവും. മലബാര്‍ ജില്ലകളിലാണ് സമിതി ആദ്യം തെളിവെടുപ്പ് നടത്തുന്നത്.
പരാതി ഉള്ളിടങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്തും. മറ്റു ജില്ലകളിലും സമിതി അന്വേഷണം നടത്തും. അന്വേഷണ റിപ്പോര്‍ട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സമര്‍പ്പിക്കും. നിയമനടപടി ആവശ്യമാണെങ്കില്‍ ഏതറ്റംവരേയും പോവുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പ് ഒരുക്കങ്ങളില്‍ കോണ്‍ഗ്രസിന്റെ സംഘടനാതലത്തില്‍ പിഴവുകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് കെപിസിസിയുടെ വിലയിരുത്തല്‍. വോട്ടര്‍പട്ടികയില്‍ നിന്ന് 10 ലക്ഷം യുഡിഎഫ് വോട്ടാണ് വെട്ടിനിരത്തിയതെന്നാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ഉമ്മന്‍ചാണ്ടി പറഞ്ഞത്. ഇത് സംഘടനാതലത്തില്‍ സംഭവിച്ച വലിയ വീഴ്ചയായാണ് നേതൃത്വം കാണുന്നത്.
തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിപ്രവര്‍ത്തകരുടെയും അനുഭാവികളുടേയും വോട്ടുകള്‍ വോട്ടര്‍പട്ടികയില്‍ ഉണ്ടോയെന്ന് ഉറപ്പുവരുത്തേണ്ട ചുമതല പാര്ട്ടിനേതാക്കന്മാര്ക്കുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പിന് മുമ്പ് ഇത്തരത്തിലുള്ള നടപടികളൊന്നും തന്നെ ബൂത്ത്തലത്തിലോ മറ്റോ നടന്നിട്ടില്ലെന്നാണ് കെപിസിസി നേതൃത്വത്തിന്റെ വിലയിരുത്തല്‍.
നിലവിലെ സാഹചര്യത്തില്‍ എല്ലാ ജില്ലകളിലും കെപിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പ്രത്യേകം യോഗം ചേരുന്നുണ്ട്. കോഴിക്കോട് ഇന്നലെ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.