കോൽക്കത്ത: പശ്ചിമബംഗാളിൽ അമിത്ഷായുടെ റോഡ് ഷോയ്ക്കിടെ വ്യാപക സംഘർഷമുണ്ടായ പശ്ചാത്തലത്തിൽ തെര. കമ്മീഷൻ അടിയന്തര യോഗം ചേരും. ഇന്നു രാവിലെ 11ന് കോൽക്കത്തയിൽ യോഗം ചേരാനാണ് തീരുമാനം.
ചൊവ്വാഴ്ച രാത്രി കോൽക്കത്ത നഗരത്തിലുണ്ടായ സംഘർഷങ്ങൾക്ക് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട ബിജെപി നേതാക്കൾ മമതയ്ക്കെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു.
അമിത്ഷായുടെ റോഡ്ഷോയ്ക്കിടെ ബിജെപി പ്രവർത്തകരും ഇടതുപക്ഷത്തിന്റെയും തൃണമൂൽ കോൺഗ്രസിന്റെയും വിദ്യാർഥി വിഭാഗക്കാരും തമ്മിലായിരുന്നു ഏറ്റുമുട്ടിയത്. പിന്നീട് പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.