മാങ്കാംകുഴി: ബിജെപിയുടെ ജനവിരുദ്ധനയങ്ങൾക്ക് ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനം തിരിച്ചടി നൽകുമെന്ന് ഇ.എസ.് ബിജിമോൾ എംഎൽഎ. മാവേലിക്കര ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ചിറ്റയം ഗോപകുമാറിന്റെ തെരഞ്ഞെടുപ്പു പ്രചാരണാർഥം മാങ്കാംകുഴി നാലു മുക്കിൽ സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ബിജെപി വർഗീയത പറഞ്ഞ് നേട്ടമുണ്ടാക്കാൻ ശ്രമിക്കുകയാണ്.
ഇത് ജനം തിരിച്ചറിയും. ഇന്നത്തെ കോണ്ഗ്രസ് നാളത്തെ ബിജെപി എന്ന നിലയിൽ അധ:പതനത്തിലാണ് കോണ്ഗ്രസ് എന്നും അവർ കുറ്റപ്പെടുത്തി. ടി.യശോധരൻ അധ്യക്ഷതവഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം കെ രാഘവൻ, എസ് അനിരുദ്ധൻ, എൻ രവീന്ദ്രൻ, ശ്രീകുമാർ, വത്സല സോമൻ, എച്ച് സലാവുദ്ദീൻ, എസ.് അഷറഫ്, കെ. ശിവദാസൻ എന്നിവർ പ്രസംഗിച്ചു.