
തേവലക്കര: ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കെതിരെ നില്ക്കുന്ന വിമതര്‍ക്കും സ്ഥാനാര്‍ഥികള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കും
പൊതു മാപ്പ് നല്കി അടുത്ത തെരഞ്ഞെടുപ്പടുക്കുമ്പോള്‍ തിരിച്ചെടുക്കുന്ന നടപടി കോണ്ഗ്രസിലവസാനിച്ചെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ അഭിപ്രായപ്പെട്ടു.
തേവലക്കര ജില്ലാ പഞ്ചായത്തു കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവര്‍. യുഡിഎഫ് ചെയര്മാന് കോലത്ത് വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു.
ഷിബുബേബിജോണ്‍, പി.ജര്‍മ്മിയാസ്, എം.എ. കബീര്‍, സി.എസ്. മോഹന്‍ കുമാര്‍, എ.എം. സാലി, വിഷ്ണു വിജയന്, സക്കീര്‍ ഹുസൈന്, പൊന്മന നിശാന്ത്, കിണറുവിള സലാഹുദീന്‍, ജില്ലാ പഞ്ചായത്ത് തേവലക്കര ഡിവിഷന് സ്ഥാനാര്‍ഥി ദിവാകര്‍ കോട്ടക്കുഴി എന്നിവര്‍ പ്രസംഗിച്ചു.