കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ അങ്കത്തിനൊരുങ്ങി ബിജെപി. ബൂത്തുതലം മുതല്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ തകൃതിയാണ്. പലയിടത്തും പ്രാദേശികതലത്തില്‍ നിലനില്‍ക്കുന്ന ഗ്രൂപ്പ് പോര് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നുണ്ടെങ്കിലും സംസ്ഥാന അധ്യക്ഷന്‍ നേരിട്ട് പ്രശ്ന പരിഹാരത്തിന് ശ്രമം ആരംഭിച്ചിട്ടുണ്ട്.
വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ബൂത്ത്തല പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏകോപിപ്പിക്കുന്നത്. കോവിഡ് വ്യാപനം അതിരൂക്ഷമാവുന്നതിനിടെ സേവനപ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളികളാവാനാണ് ബിജെപി നേതൃത്വം അണികള്‍ക്ക് നല്കിയ നിര്‍ദേശം.
നമോകിറ്റ് വിതരണവും മാസ്ക് വിതരണവും എല്ലാ വിഭാഗം ജനങ്ങള്‍ക്കിടയിലും നടത്താന്‍ ബൂത്ത് കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. രാഷ്ട്രീയ ഭേദമന്യേ ബൂത്ത്തലങ്ങളില് ഇത്തരം സേവന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തല്‍.
കോവിഡ് ഭീതി നിലനില്‍ക്കെ പ്രവാസികള്‍ക്കു വേണ്ടി സജീവമായി രംഗത്തിറങ്ങാനുംസംസ്ഥാന കമ്മിറ്റി നിര്‍ദേശം നല്കി. വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ക്ക് ആരംഭിച്ച ഹെല്‍പ്പ് ഡസ്കിന്റെ സേവനങ്ങളെ കുറിച്ച് പൊതുജനങ്ങളിലെത്തിക്കാനും ബൂത്ത്തലത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.