ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികൾ ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് പ്രഖ്യാപിക്കും. ആന്ധ്രാപ്രദേശ്, ഒഡീഷ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷനിലെ പുതിയ അംഗങ്ങളായി ഗ്യാനേഷ് കുമാർ, സുഖ്ബീർ സിംഗ് സന്ധു എന്നിവർ ഇന്നു ചുമതലയേറ്റിരുന്നു. തുടർന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്കു ശേഷമാണ് ശനിയാഴ്ച വാർത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചത്. തെരഞ്ഞെടുപ്പ് സംബന്ധിച്ച തീയതികൾ യോഗത്തിൽ തീരുമാനമായി. ജമ്മു കാഷ്മീരില്‍ തെരഞ്ഞെടുപ്പ് നടത്താനും കമ്മീഷന് ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഇത് പൂര്‍ത്തിയായതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ തെരഞ്ഞെടുപ്പ് നടത്തുന്നതിനായി പൂർണ സജ്ജമായെന്ന് കമ്മിഷൻ അംഗങ്ങൾ ചുമതലയേറ്റതിനു പിന്നാലെ ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.
കഴിഞ്ഞ തവണ മാര്‍ച്ച് പത്തിനാണ് ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ഏപ്രില്‍ 11 മുതൽ മേയ് 19 വരെ ഏഴ് ഘട്ടങ്ങളിലായിട്ടായിരുന്നു വോട്ടെടുപ്പ്. മേയ് 23ന് ഫലപ്രഖ്യാപനവും നടത്തി. ഇക്കുറി അഞ്ച് ഘട്ടങ്ങളിലധികമായി വോട്ടെടുപ്പ് നടത്താനാണ് ആലോചന. പ്രഖ്യാപനം നടത്തി 60 ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് നീക്കം.
Press Conference by Election Commission to announce schedule for #GeneralElections2024 & some State Assemblies will be held at 3 pm tomorrow ie Saturday, 16th March. It will livestreamed on social media platforms of the ECI pic.twitter.com/1vlWZsLRzt
— Spokesperson ECI (@SpokespersonECI) March 15, 2024