പത്തനംതിട്ട: ലോക്സഭ മണ്ഡലത്തിലെ യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ മണ്ഡല പര്യടനത്തിരക്കില്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഐസക് ഇതിനോടകം തിരുവല്ല, പൂഞ്ഞാര്‍, കോന്നി മണ്ഡലങ്ങളില്‍ ആദ്യഘട്ട പര്യടനം പൂര്‍ത്തീകരിച്ചു. ഇന്ന് ആറന്മുള മണ്ഡലത്തിലാണ് പര്യടനം.
രാവിലെ ഇരവിപേരൂരില്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. നാളെ റാന്നി മണ്ഡലത്തിലെ പര്യടനം തുടങ്ങും. രാവിലെ എട്ടിന് തോമ്പിക്കണ്ടത്ത് ആരംഭിക്കുന്ന പര്യടനം വൈകുന്നേരം പെരുനാട് കോട്ടാപ്പാറയില് സമാപിക്കും. യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റോണിയുടെ മണ്ഡലപര്യടനം നാളെ മല്ലപ്പള്ളിയില്‍ ആരംഭിക്കും.
കെപിസിസി രാഷ്്ട്രീയകാര്യസമിതിയംഗം പ്രഫ.പി.ജെ. കുര്യന് ഉദ്ഘാടനം ചെയ്യും. അച്ചു ഉമ്മന്‍ മുഖ്യപ്രഭാഷണം നടത്തും. തിരുവല്ല നിയോജക മണ്ഡലത്തിലാണ് ആന്റോയുടെ നാളത്തെ പര്യടനം.
എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ കെ. ആന്റണി ഇന്നലെ കറുകച്ചാല്‍ ടൗണില്‍ പര്യടനം നടത്തി.നിയോജക മണ്ഡലം കണ്‍വന്‍ഷനുകളില്‍ പങ്കെടുക്കുന്നതിനൊപ്പം പരമാവധി വോട്ടര്‍മാരെ നേരില്‍കണ്ട് വോട്ട് അഭ്യര്‍ഥിക്കാന്‍ കൂടി അനില്‍ സമയം കണ്ടെത്തുന്നുണ്ട്.