ന്യൂഡൽഹി: ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് വാര്‍ത്താ ചാനലുകളില്‍ സംഘടിപ്പിക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനം. ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധിയാണ് ഇക്കാര്യം നേതാക്കളെ അറിയിച്ചത്.
എന്നാല്‍, മാധ്യമങ്ങള്‍ക്ക് നേതാക്കള്‍ അഭിമുഖം നല്കുന്നതില് വിലക്കില്ലെന്നും സോണിയ അറിയിച്ചിട്ടുണ്ട്. മേയില്‍ നടന്ന ലോക്സഭ തെരഞ്ഞെടുപ്പ് മുതലാണ് ചാനല്‍ ചര്‍ച്ചയില്‍ നേതാക്കള്‍ പങ്കെടുക്കേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചത്.