ചാത്തന്നൂർ: ഭർത്താക്കന്മാർ വിജയിച്ച് ജനപ്രതിനി ധികളായ വാർഡുകൾ വനിതാ സംവരണമായപ്പോൾ വാർഡുകൾ ഒപ്പം നിർത്താൻ ഭാര്യമാർ അങ്കത്തട്ടിൽ കച്ചമുറുക്കിയിറങ്ങി.
ഭാര്യമാർ മത്സരിക്കുന്ന പല വാർഡുകളിലും പോരാട്ടം കനത്തതാണ്. റിബൽ ശല്യവും പലയിടത്തുമുണ്ട്.ചിറക്കര ഗ്രാമപഞ്ചായത്തിലെ കോളേജ് വാർഡിേലാണ് ചിറക്കര പഞ്ചായത്ത് പ്രസിഡനും 15 വർഷം ഗ്രാമ പഞ്ചായത്തംഗവുമായിരുന്ന ടി.ആർ. ദിപുവിൻ്റെ ഭാര്യ വിനീതദി പു മത്സരിക്കുന്നത്.
സി.പിഐ സ്ഥാനാർത്ഥിയായ വിനീത ഭർത്താവിൻ്റെ തട്ടകം നിലനിർത്താനാണ് പോരിനിറങ്ങിയത്. സി പി ഐയ്ക്കും ദിപുവിനും സ്വാധീനമുള്ള വാർഡാണ് ഇത്.
ചാത്തന്നൂർ ഗ്രാമപഞ്ചായത്തിലെ കളിയാക്കുളംവാർഡിൽ ഗ്രാമ പഞ്ചായത്തംഗമായിരുന്ന കളിയാക്കളം ഉണ്ണിയുടെ ഭാര്യ മീരാ ഉണ്ണിയാണ് അങ്കത്തട്ടിൽ .
ബി.ജെ.പി.സ്ഥാനാർത്ഥിയായ മീരാ ഉണ്ണി ദർത്താവിന്റെ തട്ടകം നിലനിർത്താനും പാർട്ടിയുടെ അഭിമാനം സംരക്ഷിക്കാനുമാണ് പോരാടുന്നത്. എതിരാളികളിലൊരാളായ.സിപി ഐ സ്ഥാനാർത്ഥിക്ക് ഈ വാർഡിൽ റിബൽ സ്ഥാനാർത്ഥിയുമുണ്ട്.
തൊട്ടടുത്ത കോട്ടുവാതുക്കൽ വാർഡിലും ഭർത്താവിന് പകരം ഭാര്യയാണ് പോരാട്ടരംഗത്ത്.കഴിഞ്ഞ ഗ്രാമ പഞ്ചായത്തിൽ അംഗമായിരുന്ന നജീം തോട്ടത്തിലിൻ്റെ ഭാര്യ സജീന നജീമാണ് വാർഡ് വനിതാ സംവരണമായപ്പോൾ ഭർത്താവിന്റെതട്ടകം നിലനിർത്താൻ രംഗത്തെത്തിയത്.
സി പി ഐ സ്ഥാനാർത്ഥിയായ സജീന നജീമിന് മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറായിരുന്ന ശോഭനാ അശോകൻ റിബലായി രംഗത്തെത്തിയിട്ടുണ്ട്.
ചാത്തന്നൂർ ഗ്രാമപഞ്ചായത്തിലെ ഏറം വാർഡിൽ ഗ്രാമ പഞ്ചായത്തംഗം ഭാര്യ അല്ലെങ്കിൽ ഭർത്താവ് എന്നതാണ് കഴിഞ്ഞ കാൽനൂറ്റാണ്ടായുള്ള അനുഭവം.
ഭർത്താവ് കേരള കോൺഗ്രസുകാരനായ കെ.ചാക്കോ യായിരു ന്നു ഗ്രാമ പഞ്ചായത്തംഗം വനിതാ വാർഡായ ഭാര്യ ലീലാമ്മ ചാക്കോ സ്ഥാനാർത്ഥിയായി.
കഴിഞ്ഞ 25 ലേറെ വർഷമായി ഇവരിലൊരാളാണ് ഈ വാർഡിനെ പ്രതിനിധാനം ചെയ്യുന്നത്. ഇടതു മുന്നണി യിൽ സി പി ഐ മത്സരിക്കുന്ന ഈ വാർഡിൽ സി പി ഐയ്ക്ക് റിബൽ സ്ഥാനാർത്ഥിയുടെ ഭീഷണി യുമുണ്ട്.