ഹരിപ്പാട്: രമേശ് ചെന്നിത്തലയെ എല്.ഡി.എഫ് ഭയപ്പെടുന്നു വെന്ന് മുന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടി. തെരഞ്ഞെടുപ്പ് പ്രചരണാര്ത്ഥം പളളിപ്പാട് നടന്ന യോഗത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ സര്ക്കാരിന്റെ എല്ലാ അഴിമതികളും പുറത്ത് കൊണ്ട് വന്നത് കൊണ്ട് രമേശ് ചെന്നിത്തല എല്ഡിഎഫിന്റെ കണ്ണിലെ കരടാണ് രാഷ്ട്രീയ കേരളം രമേശിന്റെ വരവിന് കാത്തിരിക്കുന്നു.
ഇരുപത്തിയ്യായിരം വോട്ടിന് മുകളില് ഭൂരിപക്ഷത്തില് രമേശ് ചെന്നിത്തലയെ വിജയിപ്പിക്കേണ്ട ഉത്തരവാദിത്തമാണ് നമുക്കുളളത്.
യുഡിഎഫ് സര്ക്കാര് അഴിമതി നടത്തിയെന്ന പ്രചരണത്തിലൂടെ അധികാരത്തിലെത്തിയ എല്ഡിഎഫ് സര്ക്കാരിന് യുഡിഎഫ് സര്ക്കാര് നടത്തിയെന്ന് പറയുന്ന ഒരു അഴിമതിപോലും കണ്ടെത്തുവാന് കഴിഞ്ഞില്ല.
യോഗത്തില് ഡിസിസി വൈസ് പ്രസിഡന്റ് എം.കെ.വിജയന് അദ്ധ്യക്ഷത വഹിച്ചു,ഡിസിസി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന എ.എഷുക്കൂര്,എ.കെ.രാജന്,എം.ആര്.ഹരികുമാര്,ജോണ് തോമസ് ,മുഞ്ഞിനാട്ട് രാമചന്ദ്രന്,കെ.കെ സുരേന്ദ്രനാഥ്,സുജിത്ത് എസ് ചേപ്പാട് ,എം.പി.പ്രവീണ്, കെ ബാബുക്കുട്ടൻ , കൊല്ലമല തങ്കച്ചന്,നൗഷാദ്,സാജന് പനയറ,കെ.എം.രാജു,കീച്ചേരില് ശ്രീകുമാര്,വിനു ആര് നാഥ്, എന്നിവർ സംസാരിച്ചു.