കൊയിലാണ്ടി: ഹെടെക്ക് വിദ്യയൊന്നുമില്ലാതിരുന്ന പഴയ തെരഞ്ഞെടുപ്പുകാലത്തെ പ്രചരണ തന്ത്രങ്ങള്‍ എപ്പോഴും കൗതുകം ജനിപ്പിക്കുന്നതാണ്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണം സോഷ്യല്‍ മീഡിയവഴിയും മറ്റും ചൂടുപിടിക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസ്സിന്റെ ചിഹ്നമായ “പശുവും കിടാവും’ ഇന്നും മായാതെ നില്ക്കുന്നു.
1967ല്‍ കൊയിലാണ്ടി അസംബ്ലി നിയോജക മണ്ഡലത്തില്‍ മത്സരിച്ച ഇ.നാരായണന് നായര്‍ക്ക് വേണ്ടിയുള്ള ചുവരെഴുത്താണ് കൊയിലാണ്ടിയില്‍ ഇന്നും മായാതെ നില്‍ക്കുന്നത്. ഐസ് പ്ലാന്റ് റോഡിലെ പഴയ കെട്ടിടത്തിന്റെ മുകളിലാണ് ഇന്നും “പശുവും കിടാവും’ ഉള്ളത്. ചുമരില്‍ നീലം കൊണ്ടാണ്എഴുതിയിരിക്കുന്നത്.
ഓട് മേഞ്ഞ കെട്ടിടത്തിന്റെ ചുവരില്‍ എത്ര സാഹസപ്പെട്ടായിരിക്കും എഴുതിയിട്ടുണ്ടാവുകയെന്ന ചിന്തയാണ് ഇപ്പോള്‍ സാധാരണക്കാര്‍ക്കുള്ളത്. ഇതോടൊപ്പം “ജനനന്മയ്ക്കും രാജ്യപുരോഗതിക്കും’ എന്ന മുദ്രാവാക്യവും എഴുതിയിട്ടുണ്ട് . ഇത് ഏതാണ്ട് മാഞ്ഞു പോയിട്ടുണ്ട്.