മോശം പരാമർശം; പ്രി​യ​ങ്ക​യ്ക്കും ഹി​മ​ന്ദ​യ്ക്കും ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ നോ​ട്ടീ​സ്; മ​തി​യാ​യ വി​ശ​ദീ​ക​ര​ണം ന​ൽകണം

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക​ഗാ​ന്ധി​ക്കും ബി​ജെ​പി നേ​താ​വും അ​സം മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഹി​മ​ന്ദ ബി​ശ്വ​ശ​ർ​മ​യ്ക്കും തെ​ര‍​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നോ​ട്ടീ​സ്.

രാ​ജ​സ്ഥാ​നി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്കെ​തി​രേ പ്രി​യ​ങ്ക​ഗാ​ന്ധി ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ല്‍ ബി​ജെ​പി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി​യി​രു​ന്നു. അ​സം മു​ഖ്യ​മ​ന്ത്രി വ​ർ​ഗീ​യ പ​രാ​മ​ർ​ശ​ങ്ങ​ളോ​ടെ​യു​ള്ള പ്ര​സം​ഗം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് കോ​ണ്‍​ഗ്ര​സും പ​രാ​തി കൊ​ടു​ത്തി​രു​ന്നു.

മോ​ദി ഒ​രു ക്ഷേ​ത്ര​ത്തി​ല്‍ ന​ല്‍​കി​യ സം​ഭാ​വ​ന​യു​ടെ ക​വ​ര്‍ തു​റ​ന്ന​പ്പോ​ള്‍ 21 രൂ​പ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് താ​ന്‍ ടി​വി​യി​ല്‍ ക​ണ്ടെ​ന്നാ​യി​രു​ന്നു പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ പ​രാ​മ​ര്‍​ശം.

ഛത്തീ​സ്ഗ​ഡ് മ​ന്ത്രി മു​ഹ​മ്മ​ദ് അ​ക്ബ​റി​നെ പു​റ​ത്താ​ക്കി​യി​ല്ലെ​ങ്കി​ൽ മാ​താ കൗ​ശ​ല്യ​യു​ടെ നാ​ട് അ​ശു​ദ്ധ​മാ​കു​മെ​ന്നാ​യി​രു​ന്നു ഹി​മ​ന്ദ ബി​ശ്വ​ശ​ർ​മ​യു​ടെ പ​രാ​മ​ർ​ശം. പ​രാ​തി​ക​ളി​ല്‍ മ​തി​യാ​യ വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് ക​മ്മീ​ഷ​ന്‍റെ മു​ന്ന​റി​യി​പ്പ്.

അ​തി​നി​ടെ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നേ​ട്ട​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന വി​ക​സി​ത് ഭാ​ര​ത​യാ​ത്ര തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ന്ദ്ര പ​ദ്ധ​തി​ക​ളു​ടെ പ്ര​ചാ​ര​ക​രാ​യി സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ച ന​ട​പ​ടി പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശി​ച്ചു. സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്ന​താ​യി​രു​ന്നു പ്ര​തി​പ​ക്ഷ വി​മ​ർ​ശ​നം

Related posts

Leave a Comment