കോഴിക്കോട്: മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രം മേൽശാന്തിമാർ കോഴിക്കോട്ടെ ഇടതുപക്ഷ സ്ഥാനാർഥി എളമരം കരീമിന് വേണ്ടി വോട്ട് അഭ്യർഥന നടത്തിയതായി ചൂണ്ടിക്കാട്ടി കോഴിക്കോട് ലോക്സഭാ മണ്ഡലം റിട്ടേണിംഗ് ഓഫീസർക്ക് പരാതി നൽകി.
കണ്ണഞ്ചേരി ശ്രീ മഹാഗണപതി ക്ഷേത്ര മേൽശാന്തിമാരായ വാമനൻ നമ്പൂതിരി, ശംഭു നമ്പൂതിരി എന്നിവർ വീഡിയോയിലൂടെ പരസ്യമായി എൽഡിഎഫിനു വോട്ട് അഭ്യർഥിച്ചുവെന്ന് ചൂണ്ടിക്കാട്ടി കണ്ണഞ്ചേരി സ്വദേശി നന്പിടി നാരായണനാണു പരാതി നൽകിയത്.
പൊതുജനങ്ങളിൽ നിന്നു ലഭിക്കുന്ന കാണിക്ക കൊണ്ട് ശമ്പളം പറ്റുന്നതായ ഈ ജീവനക്കാർ പരസ്യമായി പ്രചരണം നടത്തിയതു തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നു പരാതിയിൽ ആരോപിക്കുന്നു.