തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് എംഎൽഎമാർക്ക് സീറ്റ് നൽകാൻ കോണ്‍ഗ്രസിൽ ധാരണ. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവർ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇതിന് ഹൈക്കമാൻഡിന്റെ അംഗീകാരം കൂടി വേണം.
അതേസമയം ഇരിക്കൂരിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ കെ.സി. ജോസഫിന്റെ സീറ്റിന്റെ കാര്യത്തിൽ തീരുമാനമായില്ല.