തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് എല്ലാവിധ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്.
കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവർക്കും തപാൽ വോട്ടിനുള്ള പ്രത്യേക സൗകര്യമേർപ്പെടുത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
കോവിഡ് രോഗികൾക്കും ക്വാറന്റൈനിലുള്ളവർക്കും പ്രത്യേക ബാലറ്റ് പേപ്പർ നൽകിയാണ് തപാൽ വോട്ട് രേഖപ്പെടുത്തുന്നത്. തെരഞ്ഞെടുപ്പിന് 10 ദിവസം മുമ്പേ കോവിഡ് രോഗികളുടെയും ക്വാറന്റൈനിൽ കഴിയുന്നവരുടെയും പട്ടിക തയാറാക്കും.
ആരോഗ്യവകുപ്പ് നൽകുന്ന പട്ടികയിൽ നിന്നാണ് തപാൽ വോട്ട് ചെയ്യുന്നവരുടെ കണക്ക് വരണാധികാരികൾ ശേഖരിക്കുന്നത്. ചൊവ്വാഴ്ച മുതൽ ഇവരുടെ വീടുകളിലെത്തി തപാൽ വോട്ട് രേഖപ്പെടുത്തി വാങ്ങുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.