തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ തദ്ദേശഭരണ തെരഞ്ഞെടുപ്പ് ദിവസം ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്.
വോട്ടർമാർ ബൂത്തിലെ ക്യൂവിൽ ആറ് അടി അകലം പാലിച്ചായിരിക്കണം നിൽക്കേണ്ടത്. ബൂത്തിനകത്ത് പരമാവധി മൂന്നു വോട്ടർമാർ മാത്രമേ ഉണ്ടാകാൻ പാടുള്ളു.
വോട്ട് ചെയ്യാൻ പോകുമ്പോൾ പേന കൈയിൽ കരുതിയിരിക്കണം. കുട്ടികളെ വോട്ടെടുപ്പ് കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകരുതെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.
കോവിഡ് രോഗികൾ സുരക്ഷാ മാനദണ്ഡം പാലിച്ച് ബൂത്തിലെത്തണമെന്നും നിർദേശമുണ്ട്.