കോഴഞ്ചേരി: ഗ്രാമപഞ്ചായത്തില്‍ സിപിഎമ്മും സിപിഐയും പരസ്പരം മത്സരിക്കുന്നു. ആവശ്യപ്പെട്ട വാര്‍ഡുകള്‍ ലഭിക്കാതെ വന്നപ്പോള്‍ എല്‍ഡിഎഫ് സഖ്യത്തില്‍ നിന്നു മാറി സിപിഐ ഒറ്റയ്ക്കു മത്സരിക്കുകയാണ്.
സിപിഐയുടെ ആവശ്യപ്രകാരം നാലാം വാര്‍ഡ് ജനതാദള്‍ വിട്ടുനല്‍കിയിരുന്നു. എന്നാല്‍ ആറ്, രണ്ട് വാര്‍ഡുകള്‍കൂടി അവര്‍ ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കമുണ്ടായത്.
മുന്‍ വൈസ് പ്രസിഡന്റ് പ്രകാശ് കുമാറിനു പോലും എല്‍ഡിഎഫില്‍ സീറ്റു ലഭിച്ചില്ലെന്നും ഇക്കാരണത്താല്‍ ഒറ്റയ്ക്കു മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന സിപിഐ നേതാക്കള്‍ പറഞ്ഞു.
ഇരുപാര്‍ട്ടികളുടെയും സംസ്ഥാന കമ്മിറ്റി പ്രശ്നം പരിഹരിക്കാന്‍ നിര്‍ദേശിച്ചെങ്കിലും പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞപ്പോഴും ഇരുപാര്‍ട്ടികളും വിട്ടുവീഴ്ചയ്ക്കു തയാറായില്ല.
കോയിപ്രം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡിലും സിപിഎം, സിപിഐ മത്സരമുണ്ട്.